ETV Bharat / state

പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ് : 4.34 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി - എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്

Pulpally Co Operative Bank Fraud : കേസിൽ ഒന്നാം പ്രതിയായ കെ കെ എബ്രഹാമിനെ നേരത്തെ ഇഡി അറസ്‌റ്റ് ചെയ്‌തിരുന്നു. ഇദ്ദേഹം ഇപ്പോൾ റിമാൻഡിലാണ്.

Etv Bharat Pulpally Co Operative Bank Fraud  ED Seizes 4 Crore Worth Assets  പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ്  പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക്  പുൽപ്പള്ളി വായ്‌പാ തട്ടിപ്പ്  കെ കെ എബ്രാഹാം കെപിസിസി  K K Abraham KPCC  എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്  സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ്
ED Seizes 4 Crore Worth Assets In Pulpally Co Operative Bank Fraud
author img

By ETV Bharat Kerala Team

Published : Nov 13, 2023, 9:51 PM IST

കൽപ്പറ്റ : വയനാട്ടിലെ (Wayanad) പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കില്‍ നടന്ന വായ്‌പ തട്ടിപ്പ് കേസിൽ 4.34 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി (ED Seizes 4 Crore Worth Assets In Pulpally Co Operative Bank Fraud). ബാങ്ക് മുൻ പ്രസിഡന്‍റും കെപിസിസി (KPCC) മുൻ ജനറൽ സെക്രട്ടറിയുമായ കെ കെ എബ്രഹാം (K K Abraham) ഉൾപ്പടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. എബ്രഹാമിനെ കൂടാതെ ബാങ്കിന്‍റെ മുൻ സെക്രട്ടറിയുടേയും മറ്റ് ബോർഡ് അംഗങ്ങളുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. സജീവൻ കെ ടി (Sajeevan K T) എന്നയാളുടെ സ്വത്തുക്കളും ഇതിൽ ഉൾപ്പെടും.

കേസിൽ ഒന്നാം പ്രതിയായ കെ കെ എബ്രഹാമിനെ നേരത്തെ ഇഡി അറസ്‌റ്റ് ചെയ്‌തിരുന്നു. ഇദ്ദേഹം ഇപ്പോൾ റിമാൻഡിലാണ്. കേസിൽ റിമാൻഡിലായതിനെത്തുടർന്നാണ് കെ കെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചത്. വിജിലൻസ് (Vigilance) രജിസ്റ്റർ ചെയ്‌ത കേസിൽ കെ കെ എബ്രഹാം ഉൾപ്പടെയുള്ള ഭരണസമിതി അംഗങ്ങളും ജീവനക്കാരുമടക്കം പത്ത് പ്രതികളാണുള്ളത്.

Also Read: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാമിന്‍റെ ജാമ്യാപേക്ഷ തള്ളി

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന്‍റെ മുൻ ഭരണസമിതിയുടെ കാലത്ത് കോടികളുടെ വായ്‌പ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. മുന്‍പ് സഹകരണ വകുപ്പും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ എട്ട് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. വായ്‌പ തട്ടിപ്പുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

Also Read: PULPALLY CO OPERATIVE BANK FRAUD: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; ബാങ്കിലും പ്രതികളുടെ വീടുകളിലും ഇഡി റെയ്‌ഡ്

ഫെബ്രുവരിയിൽ നോട്ടിസ് നൽകി അന്വേഷണം തുടങ്ങിയിരുന്നെങ്കിലും വായ്‌പ തട്ടിപ്പിനിരയായ കർഷകൻ, കേളക്കവല കിഴക്കെ ഇടയിലാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യ (Rajendran Nair Suicide) ചെയ്‌തതോടെയാണ് ഇഡി അന്വേഷണം ഊർജിതമാക്കിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് പുൽപ്പള്ളി സഹകരണ ബാങ്കിലും പ്രതികളുടെ വീടുകളിലും എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ ജൂൺ ആദ്യവാരം പരിശോധന നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.