ETV Bharat / state

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി 21000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ: മന്ത്രി എ.സി മൊയ്തീന്‍

വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്‌തീൻ

Development works worth 21,000 crore  Local Self Government Institutions  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍  വികസന പ്രവർത്തനങ്ങൾ
Development
author img

By

Published : Feb 19, 2020, 9:52 PM IST

വയനാട്: സംസ്ഥാനത്ത് ഈ വര്‍ഷം 21000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുമെന്ന് മന്ത്രി എ.സി മൊയ്‌തീൻ. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്‍റെ പ്രതിനിധി സമ്മേളനം വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡ് വികസനത്തിനായി 1000 കോടി രൂപയുടെ പദ്ധതികളും നടപ്പാക്കും. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്ന മേഖലകളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ ഊര്‍ജിതപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

നവകേരള മിഷനിലൂടെ സര്‍ക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നത് ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളാണ്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഇത്തരം വികസന പദ്ധതികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ലക്ഷ്യബോധത്തോടെ ഏറ്റെടുക്കണം. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സാധാരണക്കാര്‍ക്ക് പാര്‍പ്പിടത്തിനൊപ്പം ഗ്രാമീണ മേഖലകളില്‍ തൊഴില്‍ സാധ്യതയും വർധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രാദേശിക വികസനത്തിന് സഹായകരമാകുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം. നിക്ഷേപ സൗഹൃദ അന്തരീക്ഷം പഞ്ചായത്തുകളില്‍ സൃഷ്ടിക്കണം. സംരംഭകര്‍ക്ക് ആവശ്യമായ ലൈസന്‍സ് നല്‍കുന്നതില്‍ മനുഷ്യത്വപരമായ സമീപനം പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിന്‍റെ വിവിധ സെഷനുകളില്‍ നിന്നും ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ക്രിയാത്മകമായി പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.