വയനാട്: അഭയ കേസിലെ പ്രതികളെ രക്ഷിക്കാൻ കത്തോലിക്ക സഭാ നേതൃത്വം നിരന്തരമായ ശ്രമങ്ങളാണ് കഴിഞ്ഞ 28 വർഷമായി നടത്തുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര.
പ്രാർഥന നടത്തുന്നത് ഇരകളാകുന്ന പാവപ്പെട്ട വ്യക്തികൾക്ക് വേണ്ടിയല്ലെന്നും ഒരു കള്ളനെ രക്ഷിക്കാൻ കൈയുയർത്തി പ്രാർഥിക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നതെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. ഇന്നത്തെ വിശുദ്ധ കുർബാന അർപിക്കുന്നതു പോലും പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.