വയനാട്: സംസ്ഥാനത്ത് പൂമ്പാറ്റകളുടെ കൂട്ടംചേരൽ തുടങ്ങി. പശ്ചിമഘട്ട പ്രദേശങ്ങളിലാണ് ഇവ കൂട്ടം ചേരുന്നത്. മരങ്ങളിൽ ഇലകൾ പോലെ പതിനായിരക്കണക്കിന് പൂമ്പാറ്റകൾ. പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലും അർധ നിത്യഹരിത വനങ്ങളിലും മാത്രമുള്ള കാഴ്ചയാണിത്. നീലക്കടുവ പൂമ്പാറ്റകള്‍ ആണ് കൂട്ടത്തിൽ അധികവും ഉള്ളത്.
തെക്കേ ഇന്ത്യയുടെ സമതല പ്രദേശങ്ങളിൽ നിന്നും പൂർവ ഘട്ടത്തിൽ നിന്നും പശ്ചിമഘട്ടത്തിൽ ദേശാടനം ചെയ്ത് എത്തുന്നവരാണ് ഇവർ. കാടുകളിൽ പ്രത്യേക ഇടങ്ങളിൽ രണ്ടോ മൂന്നോ മരങ്ങളിലായാണ് ഇവരുടെ കൂട്ടംചേരൽ. കാലവർഷത്തിനു ശേഷം സംസ്ഥാനത്ത് പശ്ചിമഘട്ട പ്രദേശങ്ങളിൽ എത്തുന്ന ഈ പൂമ്പാറ്റകൾ കാലവർഷത്തിന് മുൻപ് തിരിച്ചുപോകും.