ETV Bharat / state

തിരുനെല്ലിയിൽ മാനിനെ വേട്ടയാടി പാകം ചെയ്‌ത രണ്ട് പേർ പിടിയിൽ

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

വനം വകുപ്പ്  മാനിനെ വേട്ടയാടി  Forest Department  Deer  ബേഗുർ റെയിഞ്ച് ഓഫീസർ  ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച്  തിരുനെല്ലി  മാനിനെ വേട്ടയാടിയ സംഘത്തെ വനം വകുപ്പ് പിടികൂടി  Arrested for hunting deer in Thirunelli Wayanad  hunting deer in Thirunelli Wayanad
തിരുനെല്ലിയിൽ മാനിനെ വേട്ടയാടി പാകം ചെയ്‌ത രണ്ട്പേർ അറസ്റ്റിൽ
author img

By

Published : Jul 1, 2021, 8:14 PM IST

Updated : Jul 1, 2021, 11:01 PM IST

വയനാട് : വയനാട്ടിലെ തിരുനെല്ലി അപ്പപ്പാറയിൽ മാനിനെ വേട്ടയാടിയ സംഘത്തെ വനം വകുപ്പ് പിടികൂടി. അകെല്ലിക്കുന്ന് കോളനിയിൽ താമസിക്കുന്ന സുരേഷ് (30) മണിക്കുട്ടൻ (18) എന്നിവരാണ് വ്യാഴാഴ്‌ച അറസ്റ്റിലായത്.

ബേഗൂർ റെയ്ഞ്ചിലെ തിരുനെല്ലി അപ്പപ്പാറ അകൊല്ലിക്കുന്ന് വനത്തിൽ മാനിനെ വേട്ടയാടി പാകം ചെയ്യുന്നതിനിടയിലാണ് ഇവരെ വനം വകുപ്പ് അധികൃതർ പിടികൂടിയത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ ഓടിരക്ഷപ്പെട്ടു.

ALSO READ: ബൈക്ക് അപകടത്തില്‍ യുവതി മരിച്ചു, ഓടിച്ചിരുന്ന സുഹൃത്തായ യുവാവിന് ഗുരുതര പരിക്ക്

ബേഗുർ റെയ്ഞ്ച് ഓഫിസർ കെ. രാകേഷിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരുനെല്ലി ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ എം.വി ജയപ്രസാദിൻ്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Last Updated : Jul 1, 2021, 11:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.