വയനാട്: ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി വയനാട്ടിൽ എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തിൽ ബൈക്ക് റാലിയും തെരുവ് നാടകവും സംഘടിപ്പിച്ചു. 90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ഇവ സംഘടിപ്പിച്ചത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അൻസാരി ബേഗു മീനങ്ങാടിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. 50 ബൈക്കുകളാണ് റാലിയിൽ പങ്കെടുത്തത്. നടവയൽ മുക്തി ഡി അഡിക്ഷൻ സെന്‍റർ തെരുവു നാടകം അവതരിപ്പിച്ചു. കല്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ റാലിക്ക് സ്വീകരണം നൽകി. സമാപന സമ്മേളനം സുൽത്താൻ ബത്തേരിയില്‍ നടന്നു.
ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി; ബൈക്ക് റാലിയും തെരുവ് നാടകവും സംഘടിപ്പിച്ചു - ലഹരി വിരുദ്ധ ബോധവത്ക്കരണം
90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ബൈക്ക് റാലിയും തെരുവ് നാടകവും സംഘടിപ്പിച്ചത്

Conclusion: