ETV Bharat / bharat

'സഞ്ജയ്‌ റോയ്‌ക്ക് വധശിക്ഷ നല്‍കണം'; കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ച് മമത സര്‍ക്കാര്‍ - RG KAR RAPE MURDER CASE

പ്രതിക്ക് നല്‍കിയ ജീവപര്യന്ത ശിക്ഷ കുറഞ്ഞുപോയെന്നും വധശിക്ഷ നല്‍കണമെന്നും ചൂണ്ടിക്കാട്ടിയാണ് മമത സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിച്ചത്.

RG KAR CASE VERDICT UPDATE  BENGAL GOVERNMENT AND CALCUTTA HC  MAMATA BANERJEE  SANJAY ROY AND DEATH PENALTY
Mamata Banerjee (IANS)
author img

By PTI

Published : Jan 21, 2025, 5:53 PM IST

കൊല്‍ക്കത്ത: ആർ‌ജി കർ ആശുപത്രിയിലെ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ്‌ റോയ്‌ക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാർ ചൊവ്വാഴ്‌ച കൊല്‍ക്കത്ത ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു. പ്രതിക്ക് നല്‍കിയ ജീവപര്യന്ത ശിക്ഷ കുറഞ്ഞുപോയെന്നും വധശിക്ഷ നല്‍കണമെന്നും ചൂണ്ടിക്കാട്ടിയാണ് മമത സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിച്ചത്.

കേസിലെ വിധിക്ക് പിന്നാലെ ഡോക്‌ടര്‍മാരുടെ സംഘടന ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സിബിഐ അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ലെന്നും, പ്രതിയുടെ ശിക്ഷ ജീവപര്യന്തമായി കുറയാൻ ഇത് കാരണമായെന്നും സര്‍ക്കാരിനും പങ്കുണ്ടെന്നുമുള്ള തരത്തില്‍ ആരോപണം ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് മമത സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ സഞ്ജയ് റോയിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച സിയാല്‍ദ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിയാല്‍ദ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്‌ജി അനിർബൻ ദാസ് തിങ്കളാഴ്‌ച പുറപ്പെടുവിച്ച ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കോടതിയുടെ അനുമതി തേടി അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത ചൊവ്വാഴ്‌ച രാവിലെ ജസ്റ്റിസ് ദേബാങ്‌സു ബസക്, ജസ്റ്റിസ് എംഡി ഷബ്ബാർ റാഷിദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കേസുമായി ബന്ധപ്പെട്ട ജുഡീഷ്യൽ നടപടിക്രമങ്ങൾ ഈ ആഴ്‌ച തന്നെ ആരംഭിക്കുമെന്ന് ഹൈക്കോടതി വൃത്തങ്ങൾ പറഞ്ഞു. കേസിൽ വധശിക്ഷ നൽകണമെന്ന ആവശ്യം നിരസിച്ച സിയാല്‍ദ കോടതി, "അപൂർവങ്ങളിൽ അപൂർവമായ" കുറ്റകൃത്യമല്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം റോയിക്ക് ജീവപര്യന്തം തടവ് വിധിച്ചു.

പ്രതി ജീവിതാന്ത്യം വരെ ജയിലിൽ തുടരണമെന്നും അരലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. കൂടാതെ, 17 ലക്ഷം രൂപ സർക്കാർ ഡോക്‌ടറുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ശിക്ഷാ വിധിയില്‍ അതൃപ്‌തി പ്രകടിപ്പിച്ച് മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'ശിക്ഷാ വിധി ഞാൻ മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. ഞങ്ങൾ എപ്പോഴും വധശിക്ഷയാണ് ആവശ്യപ്പെട്ടിരുന്നത്. ഞങ്ങൾ അതിൽ ഉറച്ചുനിൽക്കുന്നു. എന്നിരുന്നാലും, ഇത് കോടതിയുടെ തീരുമാനമാണ്.

ഇതിനെക്കുറിച്ച് എനിക്ക് കൂടുതലൊന്നും പറയാൻ കഴിയില്ല. ജോയ്‌നഗർ, ഫറാക്ക, ഹൂഗ്ലി തുടങ്ങിയ കേസുകളിൽ കൊൽക്കത്ത പൊലീസ് 54 - 60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി വധശിക്ഷ ഉറപ്പാക്കിയിരുന്നു. ഇതൊരു ഗുരുതരമായ കേസായിരുന്നു. ഇത് ഞങ്ങളുടെ പരിധിയിലായിരുന്നെങ്കിൽ വളരെ മുമ്പുതന്നെ വധശിക്ഷ ഉറപ്പാക്കുമായിരുന്നു.'- എന്നായിരുന്നു മമതയുടെ പ്രതികരണം.

Read Also: ആര്‍ ജി കര്‍ ബലാത്സംഗ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.