ETV Bharat / state

വയനാട്ടില്‍ കുട്ടികളെ 'ദൈവങ്ങളാക്കി' അനാചാരം ; തട്ടിപ്പ് ജ്യോത്സ്യന്‍റെ കാര്‍മികത്വത്തില്‍, മുടക്കിയത് 25 ഓളം വിദ്യാര്‍ഥികളുടെ പഠനം

author img

By

Published : Feb 20, 2022, 7:25 PM IST

സംഭവത്തില്‍ അന്വേഷണമാരംഭിച്ച് പൊലീസും ബാലാവകാശ കമ്മിഷനും

അന്ധവിശ്വാസം പഠനം മുടക്കി  വയനാട് ആദിവാസി വിദ്യാര്‍ഥി പഠനം മുടക്കി  തിരുനെല്ലി വിദ്യാര്‍ഥി പഠനം മുടക്കി  superstition adivasi students stopped schooling
വയനാട്ടില്‍ അന്ധവിശ്വാസത്തിന്‍റെ പേരില്‍ 25 ഓളം ആദിവാസി വിദ്യാര്‍ഥികളുടെ പഠനം മുടക്കിയതായി ആരോപണം

വയനാട് : വയനാട്ടില്‍ ആദിവാസി കുട്ടികളെ 'ദൈവങ്ങളാക്കി' ജ്യോത്സ്യന്‍റെ നേതൃത്വത്തില്‍ അനാചാരവും സാമ്പത്തിക തട്ടിപ്പും. അന്ധവിശ്വാസ പ്രയോഗത്തെ തുടര്‍ന്ന് തിരുനെല്ലി പഞ്ചായത്തിലെ ഇരുപത്തിയഞ്ചോളം വിദ്യാര്‍ഥികളുടെ പഠനം മുടങ്ങി.കാട്ടിക്കുളം ഗവ ഹയർ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഠനം മുടക്കിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും അന്വേഷണം തുടങ്ങി.

കാട്ടിക്കുളം ഗവ ഹയർ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസുകാരിയായ ആദിവാസി വിദ്യാർഥി സ്‌കൂളില്‍ എത്താത്തതിനെ തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന സംഭവങ്ങള്‍ പുറത്തായത്. കോളനിയിലുള്ളവർ ഈ കുട്ടിയെ ദേവിയായി ആരാധിക്കുന്നതിലാണ് കുട്ടി സ്കൂളിലെത്താത്തത്. അസ്വാഭാവികമായി പെരുമാറിയ കുട്ടിയെ കോളനിയിലെ പ്രധാന ജ്യോത്സ്യന്‍റെ നിർദേശമനുസരിച്ച് ദൈവമായി പ്രഖ്യാപിക്കുകയായിരുന്നു.

അന്ധവിശ്വാസത്തിന്‍റെ പേരില്‍ 25 ഓളം ആദിവാസി വിദ്യാര്‍ഥികളുടെ പഠനം മുടക്കിയതായി ആരോപണം

Also read: വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ കുഴിയിൽ അകപ്പെട്ട് കടുവ

ഇത്തരത്തിൽ വേറെയും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ദൈവമായി പ്രഖ്യാപിച്ച് ആരാധന നടത്തിവരുന്നുണ്ട്. ഈ കുട്ടികൾക്ക് വേണ്ടി ക്ഷേത്രവും നിർമിക്കും. ഇവര്‍ തന്നെയാണ് ക്ഷേത്രത്തിലെ പൂജാരിയാവുക. പഠനം മുടങ്ങിയ കുട്ടികൾ എല്ലാം ഇത്തരത്തിൽ ദൈവമോ ദേവിയോ ഒക്കെയായി പ്രഖ്യാപിക്കപ്പെട്ടവരാണ്. 15,000 രൂപ മുതൽ 25,000 രൂപ വരെയാണ് പൂജകൾക്കും മറ്റ് ചടങ്ങുകൾക്കുമായി ജ്യോത്സ്യൻ ഈടാക്കുന്നത്. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നുപറഞ്ഞ് ജ്യോത്സ്യനെതിരെ ആരും പരാതി നൽകാറില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.