ETV Bharat / state

'ശ്രീലേഖയ്‌ക്ക് ദിലീപിനോട് ആരാധന മൂത്തുള്ള ഭ്രാന്ത്' ; നടനെതിരെ തെളിവുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ - മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ യൂ ട്യൂബ് വീഡിയോ

ദിലീപിനെ അനുകൂലിച്ച് സംസാരിച്ച മുന്‍ ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖയ്‌ക്കെതിരെ നടപടി വേണമെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സണ്‍

witness jinson against r sreelekha  witness jinson against r sreelekha on actress attack case  മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍  മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ യൂ ട്യൂബ് വീഡിയോ  r sreelekha about dileep
'ശ്രീലേഖയ്‌ക്ക് ദിലീപിനോട് ആരാധര മൂത്തുള്ള ഭ്രാന്ത്'; നടനെതിരെ തെളിവുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍
author img

By

Published : Jul 11, 2022, 4:07 PM IST

തൃശൂര്‍ : നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ അനുകൂലിച്ച മുന്‍ ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖയ്‌ക്കെതിരെ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സണ്‍. ദിലീപിനെതിരെ തെളിവുകൾ ഉണ്ട്. മുന്‍ ഡി.ജി.പി ശ്രീലേഖയ്ക്ക്‌ ആരാധന മൂത്ത് ഭ്രാന്തായതാവുമെന്നും അദ്ദേഹം ആരോപിച്ചു.

ശ്രീലേഖയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. സുനി പറഞ്ഞുകൊടുത്തത് അനുസരിച്ചാണ് ഒപ്പം ജയിലിലുണ്ടായിരുന്ന വിപിൻ ലാൽ കത്തെഴുതിയത്. ചെരിപ്പിൽ ഫോൺ കടത്തിയത് സി.സി.ടി.വി ദൃശ്യത്തിൽ ഉണ്ട്. ഇക്കാര്യം കോടതിക്ക് ബോധ്യപ്പെട്ടതാണെന്നും ജിന്‍സണ്‍ പറഞ്ഞു.

'ചിത്രം തെളിവിനായി നിര്‍മിച്ചത്': നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തുകയായിരുന്നു മുൻ ജയിൽ ഡി.ജി.പി ആർ ശ്രീലേഖ ഐ.പി.എസ്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖയുടെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്‌തതാണെന്നും അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണെന്നും തെളിവിന് വേണ്ടി ഉണ്ടാക്കിയതാണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ വിശദീകരിച്ചു.

More Read| നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്: വെളിപ്പെടുത്തലുകളുമായി ആര്‍ ശ്രീലേഖ ഐപിഎസ്

സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ തുറന്നുപറച്ചിൽ. പൾസർ സുനിക്കെതിരെയും ആര്‍ ശ്രീലേഖ ഐ.പി.എസ് വെളിപ്പെടുത്തലുകൾ നടത്തി. പൾസർ സുനി ഇതുപോലെ പല നടിമാരുടെയും ചിത്രങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കരിയര്‍ തകര്‍ച്ച ഭയന്ന് പലരും പുറത്തുപറയാതെ പണം നൽകി സെറ്റിൽ ചെയ്‌തെന്നും ശ്രീലേഖ വെളിപ്പെടുത്തി.

Also Read| 'ആര്‍ ശ്രീലേഖയുടേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍'; ഇപ്പോള്‍ പറയുന്നതെന്തുകൊണ്ടെന്ന് അന്വേഷിക്കണമെന്ന് വി.ഡി സതീശന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.