ETV Bharat / state

തൃശൂർ പാലപ്പിള്ളി മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി, വ്യാപക നാശം

മൂന്ന് ദിവസം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ആനകളെ തിരികെ കാട് കയറ്റിയത്.

Wild Elephant attack in Thrissur Palappilli region  പാലപ്പിള്ളി മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി  തൃശൂർ പാലപ്പിള്ളി വാര്‍ത്ത
തൃശൂർ പാലപ്പിള്ളി മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി, വ്യാപക നാശം
author img

By

Published : Jul 22, 2022, 1:49 PM IST

തൃശൂർ: പാലപ്പിള്ളി മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. കാരികുളത്ത് എസ്റ്റേറ്റ് ബംഗ്ലാവിലെ പട്ടി കൂട് തകർത്തു. പ്രദേശത്തെ കാർഷിക വിളകളും നശിപ്പിച്ചു. വ്യാഴാഴ്‌ചയാണ്(21.07.2022) ജനവാസ മേഖലയിൽ കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസം മുമ്പും പ്രദേശത്ത് കാട്ടാനകള്‍ കൂട്ടത്തോടെ എത്തിയിരുന്നു.

തൃശൂർ പാലപ്പിള്ളി മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി, വ്യാപക നാശം

മൂന്ന് ദിവസം രാപ്പകൽ നീണ്ടുനിന്ന ജനങ്ങളുടെയും വനംവകുപ്പിന്‍റെയും തീവ്ര ശ്രമത്തിനൊടുവിലാണ് അന്ന് ആനകളെ കാട് കയറ്റിയത്. വ്യാഴാഴ്‌ച രാത്രിയിൽ വീണ്ടും കാട്ടാനകൾ ജനവാസ മേഖലയില്‍ ഇറങ്ങി നാശം വരുത്തുകയായിരുന്നു. പ്രദേശത്ത് കാട്ടാന ഇറങ്ങുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Also Read: വീടിന്‍റെ ഭിത്തി പൊളിച്ച് കൊമ്പന്‍, അടുക്കളയില്‍ നിന്ന് ഭക്ഷണം കവര്‍ന്നു ; വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.