ETV Bharat / state

ഔഷധക്കൂട്ടും പഴങ്ങളും നിറച്ച് വടക്കുന്നാഥന് മുന്നില്‍ ആനയൂട്ട്; ഇത്തവണ പിടിയാനകളും

മേൽശാന്തി കണിമംഗലം രാമൻ നമ്പൂതിരി ഏറ്റവും ചെറിയ ആനക്ക് ആദ്യ ഉരുള നൽകി ആനയൂട്ട് ഉദ്ഘാടനം ചെയ്‌തു

ഔഷധക്കൂട്ടും പഴങ്ങളും നിറച്ച് വടക്കുന്നാഥന് മുന്നില്‍ ആനയൂട്ട്; ഇത്തവണ പിടിയാനകളും
author img

By

Published : Jul 21, 2019, 7:46 PM IST

തൃശൂർ: ആനക്കമ്പക്കാരുടെ നാട്ടില്‍ എഴുപതിലധികം ഗജവീരൻമാർ നിരന്ന ആനയൂട്ട്. തൃശൂർ പൂരത്തോളം പ്രാധാന്യത്തോടെ വടക്കുന്നാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട് കാണാൻ എത്തിയത് നൂറ് കണക്കിന് ആളുകൾ. പുലർച്ചെ അഞ്ചിന് ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ സിംഹോദരപ്രതിഷ്‌ഠക്ക് സമീപം പ്രത്യേക ഹോമകുണ്‌ഠത്തിൽ മഹാഗണപതിഹോമം ആരംഭിച്ചു. അഷ്‌ടദ്രവ്യങ്ങളായ 10,008 നാളികേരം, 2500 കിലോ അവിൽ, 2500 കിലോ ശർക്കര, 300 കിലോ മലർ, 150 കിലോ എള്ള്, 150 കിലോ നെയ്യ്, കരിമ്പ്, ഗണപതിനാരങ്ങ എന്നീ ദ്രവ്യങ്ങളാണ് ഹോമത്തിന് ഉപയോഗിച്ചത്.

ഔഷധക്കൂട്ടും പഴങ്ങളും നിറച്ച് വടക്കുന്നാഥന് മുന്നില്‍ ആനയൂട്ട്; ഇത്തവണ പിടിയാനകളും

കർക്കടക പുലരിയിൽ നടക്കേണ്ട ആനയൂട്ട് ചന്ദ്രഗ്രഹണത്തെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഏഴ് പിടിയാനകളും ആനയൂട്ടിൽ പങ്കെടുത്തു. മേൽശാന്തി കണിമംഗലം രാമൻ നമ്പൂതിരി ഏറ്റവും ചെറിയ ആനക്ക് ആദ്യ ഉരുള നൽകി ആനയൂട്ട് ഉദ്ഘാടനം ചെയ്‌തു. 500 കിലോ അരിയുടെ ചോറ്, മഞ്ഞൾപ്പൊടി, ശർക്കര, എണ്ണ എന്നിവ ചേർത്ത് ഉരുളകളാക്കി ആനകൾക്ക് നൽകും. കൈതച്ചക്ക, പഴം, വെള്ളരിക്ക തുടങ്ങിയ ഒമ്പതോളം പഴവർഗങ്ങളും അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിന്‍റെ നിർദേശമനുസരിച്ച് ദഹനത്തിനുള്ള ഔഷധക്കൂട്ടും നല്‍കും.

Intro:കേരളത്തിലെ പ്രസിദ്ധമായ തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ടിൽ എഴുപതില്‍ പരം ആനകൾ പങ്കെടുത്തു.മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഏഴ് പിടിയാനകൾ ഊട്ടിൽ പങ്കെടുക്കുത്തു.

Body:കർക്കടകപുലരിയിൽ നടക്കേണ്ട ആനയൂട്ടാണ് ഇന്ന് നടത്തിയത്.തൃശൂർ പൂരത്തോളം പ്രാധാന്യത്തോടെ നടത്തുന്ന കേരളത്തിലെ പ്രസിദ്ധമായ ആനയൂട്ടാണ് വടക്കുന്നാഥനിലേത്.പുലർച്ചെ അഞ്ചിന് ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ സിംഹോദരപ്രതിഷ്ഠയ്ക്ക് സമീപം പ്രത്യേക ഹോമകുണ്ഠത്തിൽ മഹാഗണപതിഹോമം ആരംഭിച്ചു. അഷ്ടദ്രവ്യങ്ങളായ 10,008 നാളികേരം, 2500 കിലോ അവിൽ, 2500 കിലോ ശർക്കര, 300 കിലോ മലർ, 150 കിലോ എള്ള്, 150 കിലോ നെയ്യ്, കരിമ്പ്, ഗണപതിനാരങ്ങ എന്നീ ദ്രവ്യങ്ങളാണ് ഗണപതിഹോമത്തിന് ഉപയോഗിച്ചത്. രാവിലെ ഒമ്പതിന് ആരംഭിച്ച ആനയൂട്ടിൽ 70-ഓളം ആനകൾ പങ്കെടുത്തു.മുൻ വർഷത്തിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഏഴ് പിടിയാനകളടക്കം ഊട്ടിൽ പങ്കെടുക്കുത്തു.മേൽശാന്തി കണിമംഗലം രാമൻ നമ്പൂതിരി ഏറ്റവും ചെറിയ ആനയ്ക്ക് ആദ്യ ഉരുള നൽകി ആനയൂട്ട് ഉദ്ഘാടനം ചെയ്തു....

ബെെറ്റ്...ടി.ആര്‍.ഹരിഹരന്‍..
(ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി)
Conclusion:വെറ്ററിനറി ഡോക്ടർമാരുടെ സംഘം ആനകളെ പരിശോധിച്ചതിന് ശേഷം പടിഞ്ഞാറേഗോപുരം വഴി ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിച്ചതിന് ശേഷം പ്രസാദം, ആനമാല എന്നിവ അണിഞ്ഞശേഷം ആനകൾ വടക്കുന്നാഥനെ വലംവെച്ച് തെക്കേഗോപുരത്തിന് സമീപം ഊട്ടിന് അണിനിരക്കുകയായിരുന്നു. 500 കിലോ അരിയുടെ ചോറ്, മഞ്ഞൾപ്പൊടി, ശർക്കര, എണ്ണ എന്നിവ ചേർത്ത് ഉരുളകളാക്കി ആനകൾക്ക് നൽകും. കൈതച്ചക്ക, പഴം, വെള്ളരിക്ക തുടങ്ങിയ ഒമ്പതോളം പഴവർഗങ്ങളും അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിെൻറ നിർദേശമനുസരിച്ച് ദഹനത്തിനുള്ള ഔഷധക്കൂട്ടും ആനകൾക്ക് നൽകിയാണ് ആനയൂട്ട്. ഊട്ടിന് ശേഷം ആനകൾ കിഴക്കേഗോപുരം വഴി പുറത്തേയ്ക്ക് പോവും. ഭക്തർക്കായി പടിഞ്ഞാറെ ഗോപുരത്തിന് സമീപം ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കാൻ പ്രത്യേക റാമ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആനയൂട്ടിന് ശേഷം 5,000 പേർക്ക് അന്നദാനമണ്ഡപത്തിൽ അന്നദാനവുമുണ്ട്. ഒരു കോടി രൂപക്കാണ് വടക്കുന്നാഥനിലെ ആനയൂട്ട് ഇൻഷുർ ചെയ്തിട്ടുള്ളത്.

ഇ ടിവി ഭാരത്
തൃശ്ശൂർ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.