തൃശ്ശൂര്‍: ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് ടിവിയും സ്മാർട്ട് ഫോണും നൽകി തൈക്കാവ് വി.ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മ. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ രംഗം ഓണ്‍ലൈനിലേക്ക് മാറിയ സാഹചര്യത്തിലാണ് ടിവി കൈമാറിയത്.
ടിവികൾ മുൻസിപ്പൽ വൈസ് ചെയർമാൻ അഭിലാഷ് ചന്ദ്രൻ നിർവഹിച്ചു. പൂർവ വിദ്യാർഥികൾ വാങ്ങി നൽകിയ 11 ടിവികളും പിടിഎ, മാനേജർ, അധ്യാപകർ തുടങ്ങിയവരുടെ സംയുക്തമായ ശ്രമത്തിലൂടെയാണ് ഉപകരണങ്ങള്‍ വാങ്ങിയത്. 16 ടിവികളാണ് ഇതുവരെ വാങ്ങിയത്. സ്‌കൂൾ പ്രിൻസിപ്പൽ ജിതമോൾ പി പുല്ലേലി, മാനേജർ വി.ബി ഹീരലാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.