ETV Bharat / state

നായ കടിച്ചു, വീണ് പരിക്കുപറ്റിയതാണെന്ന് ആശുപത്രിയില്‍ പറഞ്ഞു ; 60 കാരി പേവിഷബാധയേറ്റ് മരിച്ചു - മെഡിക്കല്‍ കോളജ്

കഴിഞ്ഞ മാസം എട്ടിനാണ് പാറുവിനെ നായ കടിച്ചത്. ചുണ്ടിന് കടിയേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വീണ് പരിക്ക് പറ്റിയതാണെന്നാണ് പറഞ്ഞത്

Chimmini death  Tribal housewife died of rabies at Chimmini  Tribal housewife died of rabies  died of rabies  rabies  ആദിവാസി വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു  പേ വിഷബാധ  മെഡിക്കല്‍ കോളജ്  പേ വിഷബാധയേറ്റ് മരിച്ചു
നായ കടിച്ചു, വീണ് പരിക്കു പറ്റിയതാണെന്ന് ആശുപത്രിയില്‍ പറഞ്ഞു; ആദിവാസി വീട്ടമ്മ പേ വിഷബാധയേറ്റ് മരിച്ചു
author img

By

Published : Aug 29, 2022, 10:58 PM IST

തൃശ്ശൂര്‍ : ചിമ്മിനിയില്‍ നായയുടെ കടിയേറ്റ 60 കാരി പേവിഷബാധയേറ്റ് മരിച്ചു. നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ മാധവന്‍റെ ഭാര്യ പാറുവാണ് (60) മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച വൈകിട്ടാണ് മരണം.

കഴിഞ്ഞ മാസം എട്ടിനാണ് പാറുവിന് നായയുടെ കടിയേറ്റത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സംഘത്തിലുണ്ടായിരുന്ന പാറുവിനെ ചിമ്മിനിക്കാട്ടിലെ ആനപ്പോര് വച്ചാണ് ഇവരുടെ കൂടെയുണ്ടായ നായ കടിച്ചത്. ചുണ്ടിൽ കടിയേറ്റ പാറുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വീണ് പരിക്കേറ്റതാണെന്നാണ് പറഞ്ഞത്.

തുന്നലിട്ട് മടങ്ങിയ ശേഷം പത്ത് ദിവസം കഴിഞ്ഞ് ഇവർ ഡിസ്‌പൻസറിയിലെത്തി തുന്നൽ വെട്ടിയിരുന്നു. പത്ത് ദിവസം മുൻപ് കാട്ടിലേക്ക് പോയ പാറു കഴിഞ്ഞ ദിവസം വായിൽ നിന്ന് പതയും നുരയും വന്ന് വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പ്രത്യേക സെല്ലിൽ ചികിത്സ നൽകി.

ഇവരെ കടിച്ച നായയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാട്ടിലേക്ക് പോയ പാറുവിന്‍റെ കൂടെ മകൻ സുരേഷ്, ആനപ്പാന്തം കോളനിയിലെ രാമൻ, വാസു എന്നിവരും ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.