ETV Bharat / state

തുടര്‍കഥയാവുന്ന സ്‌ത്രീധന പീഡന മരണം; തൃശൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു - സ്‌ത്രീധന പീഡന മരണം

തൃശൂര്‍ പെരിഞ്ഞനത്താണ് സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു

dowry death again in kerala  dowry death in kerala  dowry death in thrissur  suicide related to dowry  suicide death dowry  latest suicide in thrissur  afsana death in thrissur  latest news in thrissur  latest suicide news in thrissur  തൃശൂരില്‍ സ്‌ത്രീധന പീഡനം യുവതി ആത്മഹത്യ ചെയ്‌തു  തൃശൂരില്‍ സ്‌ത്രീധന പീഡനം  തൃശൂരില്‍ സ്‌ത്രീധന പീഡന മരണം  അഫ്‌സാനയുടെ ആത്മഹത്യ  തൃശൂര്‍ പുതിയ വാര്‍ത്ത  തൃശൂര്‍ ആത്മഹത്യ  ഏറ്റവും പുതിയ വാര്‍ത്ത തൃശൂര്‍  amal wife afsana death  അമലിന്‍റെ ഭാര്യ അഫ്‌സാനയുടെ മരണം
തുടര്‍കഥയാവുന്ന സ്‌ത്രീധന പീഡന മരണം; തൃശൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
author img

By

Published : Aug 10, 2022, 2:31 PM IST

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും സ്‌ത്രീധന പീഡന മരണം. തൃശൂര്‍ പെരിഞ്ഞനത്താണ് സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചത്. തൃശൂര്‍ പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിൻ്റെ ഭാര്യ(21) അഫ്‌സാന ആണ് മരിച്ചത്.

സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്നിനാണ് മൂന്ന്‌പീടികയിലെ ഫ്ലാറ്റിൽ വച്ച് അഫ്‌സാന അത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിൽ ഇരിക്കെ ഇന്ന്(10.08.2022) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് അഫ്‌സാന മരിച്ചത്. സംഭവത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ കയ്‌പമംഗലം പൊലീസ് ഭര്‍ത്താവ് അമലിനെ അറസ്റ്റ് ചെയ്‌തിരുന്നു.

അറസ്റ്റ് ചെയ്‌തതിന് ശേഷം അമലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. കൊടുങ്ങല്ലൂര്‍ കരൂപടന്ന സ്വദേശിയാണ് അഫ്‌സാന. ഒന്നര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.