ETV Bharat / state

തൃശൂർ പെരിങ്ങൽക്കുത്ത് ഡാം തുറന്നു

ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികൾക്കും നിയന്ത്രണം ഏർപ്പെടുത്തി

PERINGALKUTHU DAM  THRISSUR  തൃശൂർ  പെരിങ്ങൽക്കുത്ത്  കലക്‌ടർ
തൃശൂർ പെരിങ്ങൽക്കുത്ത് ഡാം തുറന്നു
author img

By

Published : Sep 12, 2020, 9:30 PM IST

തൃശൂർ: പെരിങ്ങൽക്കുത്ത് ഡാം തുറന്നു. ജലനിരപ്പ് പൂർണ സംഭരണ ശേഷിയോട് അടുക്കുന്ന സാഹചര്യത്തിലാണ് തൃശൂർ ജില്ലാ കലക്‌ടർ പെരിങ്ങൽക്കുത്ത് ഡാമിലെ നാല് ക്രസ്റ്റ് ഗേറ്റുകൾ തുറക്കാൻ ഉത്തരവിട്ടത്. ചാലക്കുടി പുഴയോരവാസികൾ ജാഗ്രത പാലിക്കണമെന്ന് തൃശൂർ ജില്ലാ കലക്‌ടർ അറിയിച്ചു. ഡാം പൂർണസംഭരണ ശേഷിയോട് അടുത്തതോടെയാണ് അധികജലം 423.98 മീറ്ററിന് മുകളിൽ വരാതെ നിയന്ത്രിക്കുന്നതിനും ജലനിരപ്പ് നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിൽ പകൽസമയം മാത്രം ഡാമിലെ സ്ലൂയിസ് ഗേറ്റുകൾ തുറന്ന് പ്രളയ സാധ്യത ഒഴിവാകും വരെ അധികജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനും തൃശൂർ ജില്ലാ കലക്‌ടർ അനുമതി നൽകി.

അധികജലം ഒഴുക്കി വിടുന്നത് മൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. 423.55 മീറ്ററാണ് ശനിയാഴ്ച രാത്രി ഏഴിന് ഡാമിലെ ജലനിരപ്പ്. 424 മീറ്ററാണ് ഡാമിന്റെ പൂർണസംഭരണനില. ഡാമിൽ നിലവിൽ സംഭരണശേഷിയുടെ 95.71% ജലമുണ്ട്.അതേസമയം, കേരള ഷോളയാർ ഡാമിൽ ശനിയാഴ്ച രാത്രി ഏഴിന് 2662.70 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 99.42 ശതമാനം ജലം. ഷോളയാർ ഡാമിന്റെ റെഡ് അലേർട്ട് ലെവൽ 2661 അടിയും പൂർണ സംഭരണശേഷി 2663 അടിയുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.