ETV Bharat / state

കത്തി കാട്ടി മൂന്നുലക്ഷം കവർന്നതായി പരാതി

കോഴിക്കോട് കുണ്ടോളിക്കടവിലെ ജ്വല്ലറി ജീവനക്കാരനായ ശ്രീജിത്താണ് പരാതിയുമായി തൃശ്ശൂര്‍ പൊലീസിനെ സമീപിച്ചത്

കത്തി കാട്ടി മൂന്നുലക്ഷം കവർന്നതായി പരാതി
author img

By

Published : Aug 23, 2019, 9:36 AM IST

Updated : Aug 23, 2019, 5:08 PM IST

തൃശ്ശൂർ : ജൂവലറി ഗ്രൂപ്പ് ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം കവര്‍ന്നെന്ന് പരാതി.
പണയത്തിലിരിക്കുന്ന സ്വർണാഭരണങ്ങൾ വീണ്ടെടുത്ത് വിൽക്കാൻ സഹായിക്കുന്ന ചെറുകുളം ജ്വല്ലറി ഗ്രൂപ്പ് ജീവനക്കാരനായ ശ്രീജിത്തിനെയാണ് അക്രമി സംഘം ഭീഷണിപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച് ശ്രീജിത്ത് പറയുന്നതിങ്ങനെ. പണയത്തിലിരിക്കുന്ന സ്വർണം വിൽക്കാനുണ്ടെന്ന് പറഞ്ഞ് കോഴിക്കോട്ടെ ജ്വല്ലറിയിലേക്ക് ഇന്നലെ തൃശ്ശൂരില്‍ നിന്ന് ഒരാള്‍ വിളിച്ചിരുന്നു. ഇതേത്തുടർന്ന് രാവിലെ തൃശ്ശൂരിലെത്തി. തുടര്‍ന്ന് കുണ്ടോളിക്കടവിലെ ഗ്രീൻ ട്രേഡേഴ്സ് എന്ന സ്വർണ പണയ സ്ഥാപനത്തിന് മുന്നിൽ കാത്തു നില്‍ക്കവെ കാറിലെത്തിയ യുവാവ് പണം പിടിച്ചു വാങ്ങാൻ ശ്രമിച്ചു.

കുതറിയോടിയപ്പോള്‍ കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ പിന്തുടര്‍ന്നെത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന മൂന്ന് ലക്ഷം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ തൃശ്ശൂർ പൊലീസ് മേധാവി കെ.പി വിജയകുമാറിന്‍റെ നേതൃത്തിൽ അന്വേഷണം ആരംഭിച്ചു.

Intro:Raju Guruvayur

തൃശൂർ കുണ്ടോളിക്കടവിൽ ജ്വല്ലറി ജീവനക്കാരനെ സംഘം ചേർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി 3 ലക്ഷം രൂപ കവർന്നു. കോഴിക്കോട് ചെറുകുളം ജ്വല്ലറി ജീവനക്കാരന്റെ കയ്യിലെ പണമാണ് അപഹരിക്കപ്പെട്ടത്.
...................

പണയത്തിലിരിക്കുന്ന സ്വർണാഭരണങ്ങൾ വീണ്ടെടുത്ത് വിൽക്കാൻ സഹായിക്കുന്ന കോഴിക്കോട് കേന്ദ്രമായുള്ള ചെറുകുളം ജ്വല്ലറി ഗ്രൂപ്പിന്റെ ജീവനക്കാരനായ തട്ടുംപുറത്ത് വീട്ടിൽ ശ്രീജിത്തിനെ (47) ആക്രമിച്ച് 3 ലക്ഷം രൂപ കവർന്നത്. പണയത്തിലിരിക്കുന്ന സ്വർണം എടുത്ത് വിൽക്കാൻ ഉണ്ടെന്ന് കാട്ടി കോഴിക്കോടുള്ള ജ്വല്ലറിയിലേക്ക് ഇന്നലെയാണ് വിളി ചെന്നത്. ഇതേ തുടർന്ന് ജ്വല്ലറിയിൽ നിന്ന് ജീവനക്കാരൻ ഇന്ന് രാവിലെ ട്രെയിനിലാണ് തൃശൂരിൽ വന്നിറങ്ങിയത്. ശക്തൻ സ്റ്റാന്റിൽ നിന്നും ബസ് കയറിയ ഇയാളോട് പാലയ്ക്കൽ ഇറങ്ങി കാറിൽ കയറി പോകാമെന്ന് വിളിച്ചയാൾ പറഞ്ഞു. കാറിൽ തങ്ങൾ പോകാറിലെന്നും പണയ സ്വർണം ഇരിക്കുന്ന സ്ഥാപനത്തിൽ വരാനും ജ്വല്ലറി ജീവനക്കാരനായ ശ്രീജിത്ത് പറഞ്ഞു. കുണ്ടോളിക്കടവിലെ ഗ്രീൻ ട്രേഡേഴ്സ് എന്ന പണ്ടം പണയം സ്ഥാപനത്തിനു മുന്നിൽ കാത്തു നിന്ന ശ്രീജിത്തിനടുത്ത് വന്ന് നിന്ന കാറിൽ നിന്ന് ഇറങ്ങിയ യുവാവ് പണം പിടിച്ചു വാങ്ങാൻ ശ്രമിച്ചു. കുതറിയോടി പണമിടപാട് സ്ഥാപനത്തിൽ കയറിയ ഇയാളെ കാറിൽ ഉണ്ടായിരുന്ന മറ്റ് അഞ്ചോളം പേർ ചേർന്ന് ബലമായി കീഴ്പ്പെടുത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അരയിൽ വച്ചിരുന്ന 3 ലക്ഷം രൂപ കൈവശപ്പെടുത്തുകയായിരുന്നു എന്ന് ശ്രീജിത്ത് പറഞ്ഞു. സംഭവത്തെ തുടർന്ന് തൃശൂർ പോലീസ് മേധാവി കെ.പി വിജയകുമാറിന്റെ നേതൃത്തിൽ അന്തിക്കാട് സി.ഐ: പി.കെ മനോജ് കുമാർ, എസ്.ഐ: കെ.ജെ ജിനേഷ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതികളെ കുറച്ച് പോലീസിനു വിവരം ലഭിച്ചതായി സൂചനയുണ്ട്. സമാന രീതിയിൽ പിടച്ചു പറി നടത്തുന്ന സ്ഥിരം ഗുണ്ടാസംഘങ്ങളെ ചുറ്റിയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.Body:ok ?Conclusion:
Last Updated : Aug 23, 2019, 5:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.