ETV Bharat / state

മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായി ചേരമാന്‍ മസ്ജിദ് - കൊടുങ്ങല്ലൂർ

ഇന്ത്യയിലെ ആദ്യ മുസ്ലിം ആരാധനാലയമാണ് ചേരമാൻ ജുമാമസ്ജിദ് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പ്രൗഢിയോടെ നില നില്‍ക്കുന്നു.

കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജി
author img

By

Published : Mar 25, 2019, 11:48 PM IST

Updated : Mar 26, 2019, 1:35 AM IST

ഇന്ത്യയിലെ ആദ്യ മുസ്ലിം ആരാധനാലയമാണ്കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാമസ്ജിദ്. എ. ഡി 629 ൽ ഇത് സ്ഥാപിതമായെന്നാണ് കരുതപ്പെടുന്നത്. അവസാനത്തെ ചേര രാജാവായിരുന്ന ചേരമാൻ പെരുമാളിന്‍റെ കാലത്ത് ബുദ്ധ വിഹാരമായിരുന്ന ഇവിടം പിന്നീട് രാജാവ് പള്ളി പണിയാൻ അനുവദിച്ചു കൊടുത്തു എന്നാണ് ചരിത്രം.

മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായി ചേരമാന്‍ മസ്ജിദ്

പ്രവാചകൻ മുഹമ്മദ് നബിയുടെ ഖ്യാതി അറബ് വ്യാപാരികളിൽ നിന്നും കേട്ടറിഞ്ഞ ചേരമാൻ പെരുമാൾ രാജ്യാധികാരം മരുമക്കത്തായ സമ്പ്രദായമനുസരിച്ചു കൈമാറുകയായിരുന്നു. ശേഷം മക്കയില്‍ പോയി ഇസ്ലാംമതം സ്വീകരിക്കുകയും മടക്കയാത്രയിൽ ഒമാനിൽ വച്ചു മരണപ്പെട്ടു. പള്ളിക്കകത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള നിലവിളക്കും 'മിമ്പർ' എന്ന പ്രസംഗ പീഠവുമെല്ലാം ഇപ്പോഴും ചരിത്ര പ്രതീകമായി സൂക്ഷിക്കുന്നുണ്ട്. ജാതി ഭേദമെന്യേ എല്ലാ മതസ്ഥരും പള്ളിയില്‍ സന്ദര്‍ശനം നടത്താറുണ്ട്.

Intro:Body:

Intro

പുരാതന കാലത്തെ ഇൻഡ്യ-സൗദി ബന്ധത്തിന്റെ സ്മരണകളുയർത്തി നിലകൊള്ളുകയാണ് ഇന്ത്യയിലെ ആദ്യ മുസ്ലിം ദേവാലയമായ കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാമസ്ജിദ്. എ. ഡി 629ൽ സ്ഥാപിതമായെന്നു കരുതപ്പെടുന്ന ചേരമാൻ പള്ളി ഇന്ത്യയുടെ മത സൗഹാർദ്ദത്തിന്റ അടയാളമായി കരുതപ്പെടുന്നു.

Vo

ഇന്ത്യയിലെ ആദ്യ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാമസ്ജിദ് എ. ഡി 629ൽ കൊടുങ്ങല്ലൂരിൽ സ്ഥാപിതമായതായാണ് കണക്കാക്കുന്നത്. അവസാനത്തെ ചേര രാജാവായിരുന്ന ചേരമാൻ പെരുമാളിന്റെ കാലത്ത് ബുദ്ധ വിഹാരമായിരുന്നു ഇവിടം. പിന്നീട് രാജാവ് പള്ളി പണിയാൻ അനുവദിച്ചു കൊടുത്തു എന്നാണ് ചരിത്രം. പ്രവാചകൻ മുഹമ്മദ് നബിയുടെ ഖ്യാതി അറബ് വ്യാപാരികളിൽ നിന്നും കേട്ടറിഞ്ഞ ചേരമാൻ പെരുമാൾ രാജ്യാധികാരം മരുമക്കത്തായ സമ്പ്രദായമനുസരിച്ചു കൈമാറുകയായിരുന്നു. ശേഷം മക്കയില്‍ പോയി ഇസ്‌ലാം മതം സ്വീകരിക്കുകയും മടക്കയാത്രയിൽ ഒമാനിൽ വച്ചു മരണപ്പെടുകയും ചെയ്തു എന്നാണ് കരുതപ്പെടുന്നത്. ഒമാനിലെ സലാലയിൽ ചേരമാൻ രാജാവിന്റെ കബർ പ്രത്യേകമായി ഇപ്പോഴും സംരക്ഷിച്ചു പോരുന്നുണ്ട്.

byte ഡോ.മുഹമ്മദ് സെയ്ദ് (ചേരമാൻ പെരുമാൾ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്)

എല്ലാ വർഷവും ജാതിമത ഭേദമന്യേ ആളുകൾ കുട്ടികളെ എഴുത്തിനിരുത്തുന്നതിനായി പള്ളിയിലെത്താറുണ്ട്.

 ചേരമാൻ പള്ളിയുടെ പഴയ കെട്ടിടത്തോട് അടുത്തിടെ കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഉള്ളിൽ പഴയ പള്ളി പ്രൗഢിയോടെ നിലകൊള്ളുന്നുണ്ട്. പള്ളിക്കകത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള നിലവിളക്കും 'മിമ്പർ' എന്ന പ്രസംഗ പീഠവുമെല്ലാം ഇപ്പോഴും ചരിത്ര പ്രതീകമായി സൂക്ഷിക്കുന്നുണ്ട്.

byte ഫൈസൽ (ചേരമാൻ പള്ളി മഹൽ കമ്മിറ്റി സെക്രട്ടറി)

പള്ളി സ്ഥാപിക്കാനായി കൊടുങ്ങല്ലൂരിൽ എത്തിയ അറബികളുടെ ഖബറും പള്ളിക്കകത്തു സംരക്ഷിച്ചു വരുന്നു. പള്ളിയിലെത്തുന്ന വിശ്വാസികൾ ഈ ഖബറിങ്കൽ പ്രാർത്ഥനകൾ അർപ്പിക്കുന്ന പതിവുണ്ട്. പള്ളി വളപ്പിൽ 'അരാകുളം' എന്നു വിളിക്കുന്ന കുളവും ചേരമാൻ മ്യൂസിയവും ഒരു ജനതയുടെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്ന ചൂണ്ടു പലകകളായി നിലകൊള്ളുന്നുണ്ട്.

ഇ റ്റിവി ഭാരത്

തൃശൂർ

Conclusion:
Last Updated : Mar 26, 2019, 1:35 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.