തൃശൂർ: കോവിഡ് രോഗികൾക്ക് വേണ്ടി കേരളത്തിലെ ആദ്യ ടെലി മെഡിസിൻ ഐസിയു തൃശൂർ മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്രീകൃത സ്രവ പരിശോധന കേന്ദ്രവും ഇതോടൊപ്പമുണ്ട്. 15 കട്ടിലടക്കമാണ് ടെലി മെഡിസിൻ ഐസിയു പ്രവർത്തന സജ്ജമായത്. മുതിർന്ന ഡോക്ടർമാർക്ക് രോഗികളുടെ ചികിത്സ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിന് വേണ്ടിയാണ് ടെലി മെഡിസിൻ ഐസിയു ആരംഭിച്ചത്. ക്യാമറ വഴി മുതിർന്ന ഡോക്ടർമാർക്ക് രോഗികളെ കണ്ട് ചികിത്സാ നിർദ്ദേശങ്ങൾ നൽകാനും ചികിത്സാ പുരോഗതി വിലയിരുത്താനും ഇതിലൂടെ സാധിക്കും. സ്രവ പരിശോധന വേഗത്തിലാക്കുകയെന്നതാണ് കേന്ദ്രീകൃത സ്രവ പരിശോധന കേന്ദ്രം ആരംഭിച്ചതിന്‍റെ ലക്ഷ്യം. പ്രിൻസിപ്പൽ ഡോ. എംഎ ആൻഡ്രൂസ് ഉദ്ഘാടനം നിർവ്വഹിച്ചു. സൂപ്രണ്ട് ഡോ. ആർ ബിജു കൃഷ്ണൻ, ആർ.എം.ഒ. ഡോ. സി പി മുരളി, ലെയ്സൺ ഓഫീസർ ഡോ.സി രവീന്ദ്രൻ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.പിവി സന്തോഷ്, ഡോ.നിഷ എം. ദാസ്, നോഡൽ ഓഫീസർ ഡോ. ലിജോ കൊള്ളന്നൂർ, ഡെപ്യൂട്ടി ആർ.എം.ഒ. ഡോ. രാധിക തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്തെ ആദ്യ കൊവിഡ് ടെലി മെഡിസിൻ ഐസിയു തൃശൂരിൽ - കൊവിഡ് രോഗികൾ
ക്യാമറ വഴി മുതിർന്ന ഡോക്ടർമാർക്ക് രോഗികളെ കണ്ട് ചികിത്സാ നിർദ്ദേശങ്ങൾ നൽകാനും ചികിത്സാ പുരോഗതി വിലയിരുത്താനും ഇതിലൂടെ സാധിക്കും.