തൃശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ടി.പി സെൻകുമാർ. സംസ്ഥാനത്ത് ഡിജിപിയെ നിയമിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് സെൻകുമാർ. ആഭ്യന്തര മന്ത്രിക്ക് ഇതിനുള്ള അധികാരമില്ല. ഇതു പോലും അറിയാത്ത ആളാണ് ചെന്നിത്തല എന്ന് സെൻകുമാർ പറഞ്ഞു. ടി.പി സെൻകുമാറിനെ ഡിജിപിയാക്കിയത് താൻ ചെയ്ത മഹാ അപരാധമായിപ്പോയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാവണമെങ്കിൽ മുസ്ലിം ലീഗിന്റെ പിന്തുണ വേണം അതുകൊണ്ടാണ് പൗരത്വ ബില്ലിനെ എതിർത്ത് പ്രതിപക്ഷ നേതാവ് ആദ്യം തന്നെ എത്തിയതെന്നും സെൻകുമാർ ആരോപിച്ചു. ഈ അധികാരമൊന്നും ആരുടെയും തറവാട് സ്വത്തല്ലെന്ന് സെൻകുമാർ. ചെന്നിത്തല തനിക്കെതിരെ പറഞ്ഞതിന് ഏഴാം കൂലി മറുപടിയെ അർഹിക്കുന്നുള്ളുവെന്നും കൂടുതൽ കാര്യങ്ങൾ തന്റെ കൈവശമുണ്ടെന്നും സെൻകുമാർ കൂട്ടിച്ചേർത്തു.
'ഡിജിപിയെ നിയമിക്കുന്നത് മുഖ്യമന്ത്രി', രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ടി.പി സെൻകുമാർ - t p senkumar
രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാവണമെങ്കിൽ മുസ്ലിം ലീഗിന്റെ പിന്തുണ വേണം അതുകൊണ്ടാണ് പൗരത്വ ബില്ലിനെ എതിർത്ത് പ്രതിപക്ഷ നേതാവ് ആദ്യം തന്നെ എത്തിയതെന്നും സെൻകുമാർ ആരോപിച്ചു.
തൃശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ടി.പി സെൻകുമാർ. സംസ്ഥാനത്ത് ഡിജിപിയെ നിയമിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് സെൻകുമാർ. ആഭ്യന്തര മന്ത്രിക്ക് ഇതിനുള്ള അധികാരമില്ല. ഇതു പോലും അറിയാത്ത ആളാണ് ചെന്നിത്തല എന്ന് സെൻകുമാർ പറഞ്ഞു. ടി.പി സെൻകുമാറിനെ ഡിജിപിയാക്കിയത് താൻ ചെയ്ത മഹാ അപരാധമായിപ്പോയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാവണമെങ്കിൽ മുസ്ലിം ലീഗിന്റെ പിന്തുണ വേണം അതുകൊണ്ടാണ് പൗരത്വ ബില്ലിനെ എതിർത്ത് പ്രതിപക്ഷ നേതാവ് ആദ്യം തന്നെ എത്തിയതെന്നും സെൻകുമാർ ആരോപിച്ചു. ഈ അധികാരമൊന്നും ആരുടെയും തറവാട് സ്വത്തല്ലെന്ന് സെൻകുമാർ. ചെന്നിത്തല തനിക്കെതിരെ പറഞ്ഞതിന് ഏഴാം കൂലി മറുപടിയെ അർഹിക്കുന്നുള്ളുവെന്നും കൂടുതൽ കാര്യങ്ങൾ തന്റെ കൈവശമുണ്ടെന്നും സെൻകുമാർ കൂട്ടിച്ചേർത്തു.
ബൈറ്റ് ടിപി സെൻകുമാർ
(മുൻ കേരള പോലീസ് മേധാവി)
Conclusion:ഈ അധികാരമൊന്നും ആരുടെയും തറവാട് സ്വത്തല്ലെന്നും സെൻകുമാർ ഓർമിപ്പിച്ചു. ചെന്നിത്തല തനിക്കെതിരെ പറഞ്ഞതിന് ഏഴാം കൂലി മറുപടിയെ ആർഹിക്കുന്നുള്ളു എന്നും കൂടുതൽ കാര്യങ്ങൾ തന്റെ കൈവശമുണ്ടെന്നും സെൻകുമാർ ഓർമിപ്പിച്ചു
ഇ ടിവി ഭാരത്
തൃശ്ശൂർ