ETV Bharat / state

ലൈഫ് മിഷന്‍റേത് കാറ്റടിച്ചാല്‍ വീഴുന്ന കെട്ടിടമെന്ന് രമേശ് ചെന്നിത്തല

നിയമസഭയിൽ മുഖ്യമന്ത്രി മൂന്ന് മണിക്കൂർ സംസാരിച്ചപ്പോൾ സ്‌പീക്കർ ശ്രീരാമകൃഷ്ണൻ ശിലാവിഗ്രഹം പോലെ ഇരുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തൃശൂർ  ലൈഫ് മിഷൻ പദ്ധതി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  സപീക്കർ ശ്രീരാമകൃഷ്ണൻ  RAMESH CHENNITHALA  LIFE MISSION FLAT
ഒരു കാറ്റടിച്ചാൽ മറിഞ്ഞു വീഴുന്ന കെട്ടിടമാണ് ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി നിർമിക്കുന്നത്; രമേശ് ചെന്നിത്തല
author img

By

Published : Aug 27, 2020, 12:49 PM IST

Updated : Aug 27, 2020, 3:19 PM IST

തൃശൂർ: ഒരു കാറ്റടിച്ചാൽ മറിഞ്ഞു വീഴുന്ന കെട്ടിടമാണ് ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി വടക്കാഞ്ചേരിയിൽ നിർമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാവപ്പെട്ട കുടുംബങ്ങളോടുള്ള ചതിയാണിതെന്നും അവിടെ ജീവിക്കുന്നവർക്ക് മന്ത്രി എ.സി മൊയ്‌തീൻ ഇൻഷുറൻസ് എടുത്തു കൊടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചരൽ പറമ്പിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സന്ദർശിച്ച ശേഷം വടക്കാഞ്ചേരിയിൽ കോൺഗ്രസ് നേതാക്കൾ നടത്തുന്ന ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.

ലൈഫ് മിഷന്‍റേത് കാറ്റടിച്ചാല്‍ വീഴുന്ന കെട്ടിടമെന്ന് രമേശ് ചെന്നിത്തല

നിയമസഭയിൽ മുഖ്യമന്ത്രി മൂന്ന് മണിക്കൂർ സംസാരിച്ചപ്പോൾ സ്‌പീക്കർ ശ്രീരാമകൃഷ്ണൻ ശിലാവിഗ്രഹം പോലെ ഇരുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. താൻ 20 മിനിറ്റ് പ്രസംഗിച്ചപ്പോൾ സ്‌പീക്കർ പലപ്പോഴും ഇടപെട്ടു. പ്രതിപക്ഷം അദേഹത്തിനെതിരെ പ്രമേയം കൊണ്ടുവന്നതിന്‍റെ പകയാണ് സ്‌പീക്കർ കാണിക്കുന്നത്. പിണറായി വിജയനെ കണ്ടാൽ മുട്ടിടിക്കുന്ന ആളായി സ്‌പീക്കർ മാറി എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

Last Updated : Aug 27, 2020, 3:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.