തൃശൂർ: ചാവക്കാട് കോൺഗ്രസ് നേതാവ് നൗഷാദിന്റെ കൊലപാതകത്തിൽ പുന്ന സ്വദേശി ജമാലിനെ (കാരിഷാജി) പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യ ആസൂത്രകനും കൊലപാതക സംഘത്തലവനുമായ കാരിഷാജിയെ ടവർ ലൊക്കേഷൻ വഴിയാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിനുശേഷം പ്രതി തമിഴ്‌നാട്ടിൽ ഒളിവിലായിരുന്നു. എസ്.ഡി.പി.ഐ ചാവക്കാട് ഏരിയാ സെക്രട്ടറിയാണ് അറസ്റ്റിലായ കാരിഷാജി.
ജൂലൈ മുപ്പതിനാണ് ചാവക്കാട് പുന്ന സെന്‍ററിൽ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട പതിനെട്ടോളം പ്രതികളില്‍ ആറ് പേര്‍ ഇതുവരെ അറസ്റ്റിലായി. പ്രത്യേക അന്വേഷണ സംഘം ക്രൈം ഡിറ്റാച്ച്മെന്‍റ് എ.സി.പി സി.ഡി ശ്രീനിവാസൻ, കുന്ദംകുളം എ.സി.പി ടി. എസ് സിനോജ്, ചാവക്കാട് എസ്.എച്ച്.ഒ ജി. ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.