ETV Bharat / state

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരില്‍ ; റോഡ് ഷോയും, മഹിളാസമ്മേളനവും - നരേന്ദ്രമോദി തൃശൂരില്‍

PM Modi Thrissur : പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിന്‍റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ അതീവ സുരക്ഷ. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള സന്ദര്‍ശനം.

Bjp Election Campaign  PM Modi today in Trissur  റോഡ് ഷോ മഹിള സമ്മേളനം  സ്ത്രീശക്തി മോദിക്കൊപ്പം
PM modi in Trissur Today
author img

By ETV Bharat Kerala Team

Published : Jan 3, 2024, 10:08 AM IST

എറണാകുളം : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റർ മാർഗം തൃശ്ശൂരിലേക്ക് യാത്രതിരിക്കും (PM Modi Thrissur). ഉച്ചയ്ക്ക് രണ്ടുമണിയോടെ കുട്ടനെല്ലൂര്‍ കോളജ് ഗ്രൗണ്ടിലിറങ്ങുന്ന പ്രധാനമന്ത്രി തേക്കിന്‍കാട് മൈതാനം ചുറ്റി റോഡ് ഷോയും സംഘടിപ്പിക്കും.

എന്‍ഡിഎ ദേശീയ-സംസ്ഥാന നേതാക്കള്‍ക്ക് പുറമെ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, സിനിമാതാരങ്ങള്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തും(PM Modi Roadshow Thrissur). സുരക്ഷയ്ക്കായി മൂവായിരത്തിലധികം പൊലീസുകാരെയാണ് നഗരത്തിലും പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളിലുമായി വിന്യസിക്കുക. രാവിലെ 11 മുതൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. റോഡ്‌ഷോയ്‌ക്ക് ശേഷം മഹിളാസമ്മേളനത്തില്‍ അദ്ദഹം സംസാരിക്കും. സ്ത്രീശക്തി മോദിക്കൊപ്പം' എന്ന പേരിലാണ് മഹിളാസമ്മേളനം നടത്തുന്നത്(Bjp's Election Campaign).

Also Read: video: മോദി റോഡ് ഷോയില്‍ തിളങ്ങി ബെംഗളൂരു

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി എന്തെങ്കിലും പ്രഖ്യാപനങ്ങൾ നടത്തുമോയെന്നതും പ്രാധാന്യമർഹിക്കുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹിളാമോർച്ച സമ്മേളനത്തിൽ എട്ട് ജില്ലകളില്‍ നിന്നുള്ള വനിതകള്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കമായും മാറും.

സുരേഷ് ഗോപിക്കുവേണ്ടി സ്ത്രീ വോട്ടുകൾ നേടുകയാണ് തൃശൂർ സമ്മേളന വേദിയാക്കിയതിന്‍റെ പ്രധാന ലക്ഷ്യം. പൂരനഗരി സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍റേയും കേന്ദ്ര സേനയുടെയും നിരീക്ഷണത്തിലാണ്. നഗര സുരക്ഷ എസ്‌പിജി ഏറ്റെടുത്തു. പ്രധാനമന്ത്രിയായ ശേഷം മൂന്നാം തവണയാണ് നരേന്ദ്രമോദി തൃശൂരിലെത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.