ETV Bharat / state

പെരിങ്ങൽകുത്ത് ഡാമിന്‍റെ പരിസര പ്രദേശങ്ങളിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു - പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ്

ജലനിരപ്പ് 418 മീറ്ററായാൽ ഓറഞ്ച് അലര്‍ട്ടും 419.4 മീറ്ററായാൽ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും

തൃശൂർ  പെരിങ്ങൽകുത്ത് ഡാമം  പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ്  PERINGALKUTH DAM BLUE ALERT
പെരിങ്ങൽകുത്ത് ഡാമിന്‍റെ പരിസര പ്രദേശങ്ങളിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു
author img

By

Published : Jul 5, 2020, 12:49 PM IST

തൃശൂർ: പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്ന് 417 മീറ്റർ ആയതിനെ തുടർന്ന് പ്രദേശത്ത് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ എസ് ഷാനവാസാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്.

ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് 417.45 ആണ് ജലനിരപ്പ്. ജലനിരപ്പ് 418 മീറ്ററായാൽ ഓറഞ്ച് അലർട്ടും 419.4 മീറ്ററായാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. 419.4 മീറ്ററായാൽ ഡാമിൽനിന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചാൽ ജനങ്ങൾ പുഴയിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ മറ്റോ ഇറക്കരുതെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.