തൃശൂർ: ഒല്ലൂരില്‍ പ്രഭാത സവാരിക്കിടെ മൂന്നംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ച വയോധികന്‍ ചികിത്സയിലിരിക്കെ മരിച്ചു. ഒല്ലൂർ ക്രിസ്‌റ്റഫർ നഗർ സ്വദേശി ശശിയാണ് മരിച്ചത്. സെപ്റ്റംബർ 29ന് രാവിലെ പ്രഭാതസവാരിക്കിറങ്ങിയ ശശി (60)ക്ക് വൈലോപ്പിള്ളി സ്‌കൂളിന് മുൻപിൽ വച്ചാണ് കുത്തേൽക്കുന്നത്. കഴുത്തിന് താഴെയും, തോളിലുമായി ഗുരുതരമായ പരിക്കേറ്റ ശശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ മരിക്കുകയായിരുന്നു. സംഭവത്തിൽ ശശിയുടെ സഹോദരന്‍റെ മകൻ അക്ഷയെ(18)യും സുഹൃത്തുക്കളായ രണ്ടുപേരെയും പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. ബന്ധുക്കളായ ശശിയും അക്ഷയും നായയെ വളർത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
അക്രമികളുടെ കുത്തേറ്റ വയോധികന്‍ മരിച്ചു - old man
നായയെ വളർത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം