ETV Bharat / state

ഗുണ്ടാത്തലവൻ മരട് അനീഷിന് ജയിലിനുള്ളിൽ മര്‍ദ്ദനം; കഴുത്തിലും തലയിലും ബ്ലേഡ് കൊണ്ട് വരഞ്ഞു - ernakulam marad anish

Maradu Aneesh got Attacked : ഈ മാസം ഏഴിനാണ് ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മരട് അനീഷിനെ ആശുപത്രി വളഞ്ഞ് പിടികൂടിയത്. ഇതിനുശേഷം കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

Etv Bharat Notorious goon Maradu Aneesh attacked inside jail in Kerala  Maradu Aneesh  മരട് അനീഷ്  മരട് അനീഷിന് ജയിലിനുള്ളിൽ മര്‍ദ്ദനം  ഗുണ്ടാത്തലവൻ
Notorious Goon Maradu Aneesh Attacked Inside Viyyur Jail
author img

By ETV Bharat Kerala Team

Published : Nov 20, 2023, 9:59 PM IST

തൃശൂർ: കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷിന് വിയ്യൂര്‍ സെൻട്രൽ ജയിലിനുള്ളിൽ സഹ തടവുകാരുടെ മർദ്ദനം (Notorious Goon Maradu Aneesh Attacked Inside Viyyur Jail). മർദ്ദനത്തിനിടെ അനീഷിന്‍റെ കഴുത്തിലും തലയിലും ദേഹത്തും ബ്ലേഡ് ഉപയോഗിച്ച് മാരകമായി മുറിവേൽപ്പിച്ചു. അക്രമം തടയാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥനും പരിക്കേറ്റു. ഇരുവരെയും ജയിലിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

സഹതടവുകാരായ അഷ്റഫ്, ഹുസൈൻ എന്നിവരാണ് അനീഷിനെ ആക്രമിച്ചത്. രാവിലെ ഭക്ഷണവിതരണത്തിനിടെ നടന്ന തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം.

ഈ മാസം ഏഴിനാണ് ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മരട് അനീഷിനെ ആശുപത്രി വളഞ്ഞ് പൊലീസ് പിടികൂടിയത്. ഇതിനുശേഷം കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് (Viyyur Central Jail) മാറ്റുകയായിരുന്നു.

2000 മുതല്‍ കേരള പൊലീസിന്‍റെ ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് അനീഷ്. കേരളത്തിൽ 45 ലധികം ക്രിമിനൽ കേസുകളാണ് അനീഷിനെതിരെയുള്ളതെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

Also Read: ഹൗസ്ബോട്ടിൽ മയക്കു മരുന്ന് പാർട്ടി: മരട് അനീഷും സംഘവും ആലപ്പുഴയിൽ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.