ETV Bharat / state

മതിലകത്ത് വൃദ്ധ ദമ്പതികളെ അപായപ്പെടുത്താൻ ശ്രമം

സാരമായി പരിക്കേറ്റ വൃദ്ധ ദമ്പതികളെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

author img

By

Published : Feb 7, 2021, 7:33 PM IST

murder Attempt  Mathilakam  മതിലകത്ത് വൃദ്ധ ദമ്പതികളെ അപായപ്പെടുത്താൻ ശ്രമം  തൃശൂർ മതിലകത്ത്
മതിലകത്ത് വൃദ്ധ ദമ്പതികളെ അപായപ്പെടുത്താൻ ശ്രമം

തൃശൂർ: മതിലകത്ത് വൃദ്ധ ദമ്പതികളെ അപായപ്പെടുത്താൻ ശ്രമം. സ്രാമ്പിക്കൽ വീട്ടിൽ ഹമീദ് (82), ഭാര്യ സുബൈദ (68) എന്നിവരാണ് ആക്രമണത്തിനിരയായത്. സാരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ട് മണി യോടെയാണ് ദമ്പതികൾക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ആയുധങ്ങളുമായി മുഖം മറച്ച് എത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയതെന്ന് ഇരുവരും പൊലീസിന് മൊഴി നൽകി. അക്രമികൾ വീടിനോട് ചേർന്ന മുറിയിൽ നേരത്തെ കയറിക്കൂടിയിരുന്നതായി സംശയമുണ്ട്. അക്രമികൾ വാതിലിൽ മുട്ടി വിളിക്കുകയായിരുന്നു. വാതിൽ തുറന്നതും ആദ്യം ഗൃഹനാഥനെ ആക്രമിച്ചു. ചവിട്ടേറ്റ് ഭർത്താവ് താഴെ വീഴുന്നത് കണ്ട ഭാര്യ ഒച്ച വെച്ചതോടെ അക്രമികൾ കയ്യിലുണ്ടായിരുന്ന ചവണ പോലുള്ള ആയുധം ഉപയോഗിച്ച് വായിൽ കുത്തി കയറ്റുകയും ഇലക്ട്രിക് വയർ ഉപയോഗിച്ച് കഴുത്തിൽ കുരിക്കിട്ട് കൊലപ്പെടുത്താനും ശ്രമിച്ചു. ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടിയതോടെ അക്രമികൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.