ETV Bharat / state

ലോറി ഉടമ മനാഫിനെതിരായ കേസ് മയപ്പെടുത്താനൊരുങ്ങി പൊലീസ്; പ്രതിപ്പട്ടികയിൽ നിന്ന് നീക്കിയേക്കും - POLICE TO CHANGE MANAF AS WITNESS

കേസെടുത്തിരുന്നത് സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തി. സൈബർ ആക്രമണ പരാതിയിൽ സാക്ഷിയാക്കും.

SHIRUR LANDSLIDE VICTIM ARJUN  CASE AGANIST LORRY OWNER MANAF  CYBER ATTACK COMPLAINT ARJUN FAMILY  POLICE TO CHANGE MANAF AS VICTIM
Manaf (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 5, 2024, 12:25 PM IST

കോഴിക്കോട്: ലോറിയുടമ മനാഫിനെതിരെ ചുമത്തിയ കേസ് മയപ്പെടുത്താൻ പൊലീസ്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയതിന് പ്രാഥമികമായി ചുമത്തിയ വകുപ്പുകൾ ഒഴിവാക്കും. സൈബർ ആക്രമണ പരാതിയിൽ മനാഫിനെ സാക്ഷിയാക്കുമെന്നും ചേവായൂർ പൊലീസ് ഇൻസ്‌പെക്‌ടർ പറഞ്ഞു.

'മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം നൽകിയ മൊഴിയിൽ ആവശ്യപ്പെട്ടില്ല. മനാഫിന്‍റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് മനാഫിന്‍റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയത്. അന്വേഷണം നടത്തി ആവശ്യമെങ്കിൽ മനാഫിനെ ഒഴിവാക്കും. സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ചു വരികയാണ്. ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കുമെന്നും' പൊലീസ് പറഞ്ഞു.

ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിൽ പ്രചാരണം നടത്തിയവര്‍, തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരുന്നത്. എന്നാൽ സോഷ്യൽ മീഡിയ പേജുകൾ പരിശോധിച്ചപ്പോൾ മനാഫിന്‍റെ പോസ്‌റ്റുകളിൽ അഭിപ്രായം നടത്തിയവരാണ് വിഷയം വഷളാക്കിയതെന്നാണ് കണ്ടെത്തൽ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്‍റെ സഹോദരി അഞ്ജു പരാതി നൽകിയത്. സഹിക്കാനാകാത്ത സൈബർ ആക്രമണമാണ് നടക്കുന്നതെന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം അര്‍ജുന്‍റെ കുടുംബം ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ പറഞ്ഞിരുന്നു.

ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. വൈകാരികമായി പ്രതികരിച്ചതിന് മനാഫ് അർജുന്‍റെ കുടുംബത്തോട് മാപ്പ് പറഞ്ഞിരുന്നു. അര്‍ജുന്‍റെ കുടുംബത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ നിർത്തണമെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു. മതസ്‌പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു. 'മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. തന്നെ ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കുമെന്നും' മനാഫ് പ്രതികരിച്ചു. യൂട്യൂബ് ചാനൽ എല്ലാവർക്കും പരിശോധിക്കാം. മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയതെന്നും മനാഫ് വ്യക്തമാക്കിയിരുന്നു.

Also Read:അർജുന്‍റെ കുടുംബത്തിന് നേരെയുള്ള 'സൈബർ ആക്രമണം': മനാഫിനെ പ്രതിയാക്കി കേസെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.