ETV Bharat / entertainment

വാതില്‍ തുറന്നപ്പോഴുള്ള കാഴ്‌ച കണ്ട് ഞെട്ടി സിത്താര; സര്‍പ്രൈസുമായി മകളും ഭര്‍ത്താവും- വീഡിയോ - Sithara Krishnakumar got surprise - SITHARA KRISHNAKUMAR GOT SURPRISE

സിത്താരയ്ക്ക് സര്‍പ്രൈസുമായി ഡോ. സജീഷും സാവന്‍ ഋതുവും അമേരിക്കയില്‍. സംഗീത പരിപാടിക്കഴിഞ്ഞ് വരുമ്പോഴാണ് സര്‍പ്രൈസ് ഒരുക്കിയത്.

SITHARA KRISHNAKUMAR  SITHARA KRISHNAKUMAR MUSIC  സിത്താര കൃഷ്‌ണ കുമാര്‍ ഗാനം  സിത്താര കൃഷ്‌ണ കുമാര്‍ മകള്‍
Sithara Krishnakumar (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 5, 2024, 12:30 PM IST

ആരാധകരുടെ ഇഷ്‌ട ഗായികയാണ് സിത്താര കൃഷ്‌ണകുമാര്‍. മാത്രമല്ല സമൂഹമാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്‌സുമുണ്ട്. കുടുംബത്തിന്‍റെ ഓരോ വിശേഷങ്ങളും സിത്താര ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കാറുണ്ട്. സിത്താരയെ മാത്രമല്ല ഭര്‍ത്താവ് ഡോ. സജീഷും മകള്‍ സായു എന്ന സാവന്‍ ഋതുവുമൊക്കെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

ഇപ്പോഴിതാ ഭര്‍ത്താവും മകള്‍ സായുവും അമ്മയ്‌ക്കൊരുക്കിയ ഒരു വലിയ സര്‍പ്രൈസ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സിത്താര ഒരു സംഗീത പരിപാടിക്കായി അമേരിക്കയിലേക്ക് പോയത്. ഇതിനിടെ സിത്താര അറിയാതെ മകളും ഭര്‍ത്താവും അമേരിക്കയിലേക്ക് എത്തി.

സംഗീത പരിപാടി കഴിഞ്ഞ് മുറിയിലെത്തിയ സിത്താര വാതില്‍ തുറന്നപ്പോള്‍ അപ്രതീക്ഷത അതിഥികളെ കണ്ട് ഞെട്ടിപ്പോയി. സുഖമാണോ എന്ന് ചോദിച്ചുക്കൊണ്ട് മകള്‍ അമ്മയെ കെട്ടിപ്പിടിക്കുന്നത് വീഡിയോയില്‍ കാണാം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

"അവര്‍ അങ്ങനെ അമേരിക്കയില്‍ എത്തിയിരിക്കുകയാണ് സൂര്‍ത്തുക്കളേ" എന്ന മറ്റൊരു വീഡിയോയും ഡോ. സജീഷ് പങ്കുവച്ചിട്ടുണ്ട്. സജീഷും സായുവും ന്യൂയോര്‍ക്കിലെ ഗ്ലെന്‍ കോവ് എന്ന നഗരത്തിലാണ് സിത്താരെ കാത്തിരുന്നത്.

മകള്‍ക്കൊപ്പം യാത്ര പുറപ്പെടുമ്പോഴുള്ള ദൃശ്യങ്ങളൊക്കെ കോര്‍ത്തിണക്കിയ വീഡിയോയും സജീഷ് പങ്കുവച്ചിട്ടുണ്ട്. സിത്താരയ്ക്ക് ഇതിലും വലിയൊരു സര്‍പ്രൈസ് കിട്ടാനില്ലെന്നായിരുന്നു ആരാധകരുടെ പ്രതികരണം. നിമിഷങ്ങള്‍ക്കുള്ളിലാണ് പോസ്‌റ്റ് ആളുകള്‍ കണ്ടത്.

Also Read:ഒടുവില്‍ ആ ആഗ്രഹം നിറവേറ്റി, വിജയ്‌ക്കൊപ്പം മമിത ബൈജു; ആരാധകരുടെ മനം കവര്‍ന്ന് ചിത്രങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.