തൃശൂരില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ - mavoist
പുരോഗമന യുവജന പ്രസ്ഥാനത്തിന്‍റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്ന് പൊലീസ്.
തൃശൂർ നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ മാവോവാദി അനുകൂല പോസ്റ്ററുകൾ പതിച്ചതായി കണ്ടെത്തി.വയനാട് വൈത്തിരിയിൽ വെടിയേറ്റ് മരിച്ച 'സി.പി ജലീലിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക, തണ്ടർബോൾട്ട് ഭീകരസേനയെ പിരിച്ചു വിടുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പോസ്റ്റർ. പുരോഗമന പ്രസ്ഥാനത്തിന്റെ പേരിൽ മൊബൈൽ നമ്പറുകളുൾപ്പെടെ പോസ്റ്ററിലുണ്ട്. പട്രോളിങ്ങിനിറങ്ങിയ പോലീസിന്റെ ശ്രദ്ധയിലാണ് പോസ്റ്റർ കണ്ടത്. രാത്രിയിൽ ഒട്ടിച്ചതാണ്. പോസ്റ്റർ ഒട്ടിക്കുന്നവരെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ടെന്നു പോലിസ് പറയുന്നു.
Conclusion: