ETV Bharat / state

യുവാവിനെ ആക്രമിച്ച സംഭവം; ഗുണ്ടാസംഘത്തിലെ ഒരാൾ അറസ്റ്റിൽ - ഗുണ്ടാസംഘത്തിലെ ഒരാൾ അറസ്റ്റിൽ

ചാലക്കുടി സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്. യുവാവിനോടുള്ള വൈരാഗ്യം മൂലം സംഘം ചേർന്ന് മർദിക്കുകയും അയാളുടെ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്‌തു.

man was attacked  chalakkudy attack  thrissur crime  യുവാവിനെ ആക്രമിച്ച സംഭവം  ഗുണ്ടാസംഘത്തിലെ ഒരാൾ അറസ്റ്റിൽ  ചാലക്കുടി അക്രമം
യുവാവിനെ ആക്രമിച്ച സംഭവം; ഗുണ്ടാസംഘത്തിലെ ഒരാൾ അറസ്റ്റിൽ
author img

By

Published : Sep 2, 2020, 8:33 PM IST

തൃശ്ശൂർ: ചാലക്കുടി മൂഞ്ഞേലിയിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ചാലക്കുടി സ്വദേശി ഗിരീഷാണ് (48) അറസ്റ്റിലായത്. ഓഗസ്റ്റ് 25നാണ് സംഭവം നടന്നത്. യുവാവിനോടുള്ള വൈരാഗ്യം മൂലമാണ് സംഘം ചേർന്ന് മർദിച്ചത്. ശേഷം ഇയാളുടെ മൊബൈൽ ഫോൺ നശിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തു. കേസിലെ മറ്റ് പ്രതികൾ ഉടൻ തന്നെ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. മാള, ചാലക്കുടി, ആളൂർ മുതലായ സ്റ്റേഷനുകളിൽ വധശ്രമ കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ് പിടിയിലായ ഗിരീഷ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇയാളെ കോടതിയിൽ ഹാജരാക്കും. ചാലക്കുടി ഡിവൈഎസ്‌പി സി.ആർ സന്തോഷും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.