തൃശൂർ: കൊവിഡിൽ വ്യാജ പ്രചരണം നടത്തിയ തൃശൂർ എരുമപ്പെട്ടി സ്വദേശി പൊലീസ് പിടിയിലായി. അക്യുപങ്ചർ ചികിത്സയിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്ന് വ്യാജ പ്രചരണം നടത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. കാരേങ്ങിൽ വീട്ടിൽ പരീതിനെയാണ് ഇൻസ്പെക്ടർ ഭൂപേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. പരീത് അഡ്‌മിനായ ഉദ്യമം വാട്‌സ് ആപ് കൂട്ടായ്മയിലൂടെയാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. സൗജന്യമായ അക്യുപങ്ചർ പ്രതിരോധ ചികിത്സ ഗ്രൂപ്പ് അംഗങ്ങൾ പ്രയോജനപ്പെടുത്തണമെന്നായിരുന്നു സന്ദേശം. സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിന്‍റെ സ്ഥാപനത്തിന് വേണ്ടിയാണ് ഇയാൾ പരസ്യ പ്രചരണം നടത്തിയത്. ഡെപ്യുട്ടി ഡി.എം.ഒ ഡോക്ടർ സതീഷിന്‍റെ നിർദേശ പ്രകാരമാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.
കൊവിഡിൽ വ്യാജ പ്രചരണം; എരുമപ്പെട്ടി സ്വദേശി അറസ്റ്റിൽ - corona
കൊവിഡ് ചികിത്സക്കായി സൗജന്യമായ അക്യുപങ്ചർ പ്രതിരോധ ചികിത്സ വാട്‌സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ പ്രയോജനപ്പെടുത്തണം എന്നാ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.