ETV Bharat / state

മുള്ളൻപന്നിയുടേയും ഉടുമ്പിന്‍റെയും മാംസം കടത്താൻ ശ്രമം: ഒരാൾ പിടിയില്‍ - വന്യമൃഗങ്ങളുടെ മാംസം കടത്ത്

കവറുകളിൽ പൊതിഞ്ഞ് ട്രാവൽ ബാഗിലാണ് മാംസം കൊണ്ടുവന്നിരുന്നത്. പിടികൂടിയ മാംസം മണ്ണാർക്കാടുള്ള പാലക്കയം ഇരുന്നൂറിലുള്ള എസ്റ്റേറ്റിൽ നിന്നും തൊടുപുഴയിലേക്ക് വിൽപനക്കായി കൊണ്ടു പോകുകയായിരുന്നെന്ന് പ്രതി സമ്മതിച്ചു.

Man arrested for smuggling porcupine and Monitor lizard meat in thrissur  smuggling wild animal meat in thrissur  meat smuggling in KSRTC bus  മുള്ളൻപന്നിയുടേയും ഉടുമ്പിന്‍റെയും ഇറച്ചി കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ  വന്യമൃഗങ്ങളുടെ മാംസം കടത്ത്  കെഎസ്ആർടിസി ബസിൽ ഇറച്ചിക്കടത്ത്
കെഎസ്ആര്‍ടിസി ബസില്‍ മുള്ളൻപന്നിയുടേയും ഉടുമ്പിന്‍റെയും മാംസം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ
author img

By

Published : Dec 25, 2021, 9:56 AM IST

തൃശൂർ: കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന മുള്ളൻപന്നിയുടെ ഉണക്ക ഇറച്ചിയും ഉടുമ്പിന്‍റെ മാംസവും എക്സൈസ് പിടികൂടി. സംഭവത്തില്‍ തൊടുപുഴ വണ്ണംപുറം സ്വദേശി ദേവസ്യ വര്‍ക്കി പിടിയിലായി.

മണ്ണുത്തി - പാലക്കാട് ദേശീയപാതയിൽ പട്ടിക്കാട് നടത്തിയ വാഹന പരിശോധനക്കിടെയാണ് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇയാള്‍ പിടിയിലായത്. മുള്ളൻപന്നിയുടെ മാംസം മഞ്ഞൾ പൊടി ഇട്ട് ഉണക്കി മാസങ്ങളോളം സൂക്ഷിച്ചു വക്കാൻ കഴിയുന്ന നിലയിലുള്ളതായിരുന്നു. കവറുകളിൽ പൊതിഞ്ഞ് ട്രാവൽ ബാഗിലാണ് മാംസം കൊണ്ടുവന്നിരുന്നത്.

പിടികൂടിയ മാംസം മണ്ണാർക്കാടുള്ള പാലക്കയം ഇരുന്നൂറിലുള്ള എസ്റ്റേറ്റിൽ നിന്നും തൊടുപുഴയിലേക്ക് വിൽപനക്കായി കൊണ്ടു പോകുകയായിരുന്നെന്ന് പ്രതി സമ്മതിച്ചു.

തൃശൂർ എക്സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്‌ടര്‍ കെ. അബ്‌ദുൾ‍ അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർ നടപടികൾക്കായി പ്രതിയെയും തൊണ്ടിമുതലും മാന്നാമംഗലം ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.

Also Read: '23 വർഷത്തെ യാത്ര അവിസ്മരണീയമാക്കിയ ഏവര്‍ക്കും നന്ദി' ; വിരമിക്കല്‍ പ്രഖ്യാപനവുമായി ഹര്‍ഭജന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.