ETV Bharat / state

കൊറോണക്കാലത്ത് കണ്ണീർപ്പാടമായി താമരപ്പാടങ്ങൾ - lotus farmers in crisis over shutdown

ക്ഷേത്രങ്ങളില്‍ പൂജയ്ക്കും മാലയായുമാണ് താമര പ്രധാനമായി ഉപയോഗിച്ചിരുന്നത്. ഔഷധക്കൂട്ടായും താമര ഉപയോഗിച്ചിരുന്നു. എന്നാല്‍ ക്ഷേത്രോത്സവ സമയത്ത് വിപണി നഷ്ടമായത് കർഷകരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി.

കര്‍ഷകരെ പ്രതിസന്ധിയിലാക്കി പൂത്തുലഞ്ഞ താമരപ്പാടങ്ങള്‍ ലോക്‌ ഡൗണ്‍  പൂത്തുലഞ്ഞു നില്‍ക്കുന്ന താമരപ്പാടങ്ങള്‍  lotus farmers in crisis over shutdown  shutdown
കര്‍ഷകരെ പ്രതിസന്ധിയിലാക്കി പൂത്തുലഞ്ഞ താമരപ്പാടങ്ങള്‍
author img

By

Published : Mar 30, 2020, 8:57 PM IST

Updated : Mar 30, 2020, 9:49 PM IST

തൃശൂര്‍: പൂത്തുലഞ്ഞു നില്‍ക്കുന്ന താമരപ്പാടങ്ങള്‍ കാഴ്‌ചക്കാര്‍ക്ക് ആനന്ദകരമാണെങ്കിലും കര്‍ഷകര്‍ക്ക് പ്രതിസന്ധി കാലഘട്ടമാണ്. കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ താമര വില്‍പന നിലച്ചു. താമരമൊട്ടാകുമ്പോൾ ഇറുത്തെടുത്ത് വില്‍പന നടത്തുന്നതായിരുന്നു പതിവ്. ക്ഷേത്രങ്ങളില്‍ പൂജയ്ക്കും മാലയായുമാണ് താമര പ്രധാനമായി ഉപയോഗിച്ചിരുന്നത്. ഔഷധക്കൂട്ടായും താമര ഉപയോഗിച്ചിരുന്നു. എന്നാല്‍ ക്ഷേത്രോത്സവ സമയത്ത് വിപണി നഷ്ടമായത് കർഷകരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി.

കൊറോണക്കാലത്ത് കണ്ണീർപ്പാടമായി താമരപ്പാടങ്ങൾ

തൃശൂര്‍ വേലുമാന്‍പടി സ്വദേശി വേണുഗോപാലനും അരണാട്ടുകര സ്വദേശി സത്യനും തൃശൂര്‍ പുള്ളില്‍ ഏക്കറുകള്‍ വരുന്ന പാടത്താണ് താമര കൃഷിയിറക്കിയിരിക്കുന്നത്. ഒരു പൂവിന് മൂന്ന് മുതല്‍ നാല്‌ രൂപ വരെ ലഭിച്ചിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി വിവിധ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്നും പൂക്കള്‍ കയറ്റി അയച്ചിരുന്നു. പതിനഞ്ച് വര്‍ഷമായി ഇവിടെ താമരക്കൃഷി ചെയ്‌തുവരികയാണ്. ഇതുവരെ ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇപ്പോള്‍ നേരിട്ടെത്തുന്ന ആവശ്യക്കാര്‍ക്ക് മാത്രമാണ് വില്‍പന നടത്തുന്നത്.

Last Updated : Mar 30, 2020, 9:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.