ETV Bharat / state

പ്രളയത്തിൽ വീട് തകർന്ന കുടുംബത്തിന് കൈത്താങ്ങായി ലയൺസ് ക്ലബ് - തൃശൂർ

തൃശൂർ കാളമുറി കാഞ്ഞിരപ്പറമ്പ് അമ്പലം റോഡിൽ താമസിക്കുന്ന പാചകത്തൊഴിലാളിയായ വിനീഷിനാണ് ലയന്‍സ് ക്ലബ് പ്രവര്‍ത്തകര്‍ വീട് നിർമിച്ചു നൽകിയത്.

LIONS CLUB  FLOOD AFFECTED FAMILY_  തൃശൂർ  കാളമുറി കാഞ്ഞിരപ്പറമ്പ്
പ്രളയത്തിൽ വീട് തകർന്ന കുടുംബത്തിന് കൈത്താങ്ങായി ലയൺസ് ക്ലബ്
author img

By

Published : Jul 2, 2020, 2:59 AM IST

Updated : Jul 2, 2020, 3:26 AM IST

തൃശൂർ: രണ്ടു പ്രളയത്തിലുമായി തകര്‍ന്നടിഞ്ഞ വീട് ലയന്‍സ് ക്ലബ് പ്രവര്‍ത്തകര്‍ പുനര്‍നിര്‍മിച്ചു നൽകി. കാളമുറി കാഞ്ഞിരപ്പറമ്പ് അമ്പലം റോഡിൽ താമസിക്കുന്ന പാചകത്തൊഴിലാളിയായ വിനീഷിനാണ് ലയന്‍സ് ക്ലബ് പ്രവര്‍ത്തകര്‍ വീട് നിർമിച്ചു നൽകിയത്. മൂന്നു സെന്‍റ് സ്ഥലത്തെ ഓലക്കുടിലിലായിരുന്നു വിനീഷും കുടുംബവും കഴിഞ്ഞിരുന്നത്. ആദ്യ പ്രളയത്തില്‍ ഭാഗികമായി തകര്‍ന്ന കൂര രണ്ടാം പ്രളയത്തില്‍ പൂര്‍ണമായി നശിച്ചു. ഇതേ തുടര്‍ന്ന് വാടക വീട്ടിലേക്ക് താമസം മാറ്റിയ ഇവരുടെ ദയനീയ കഥയറിഞ്ഞ് തൃപ്രയാര്‍ ലയന്‍സ് ക്ലബ് പ്രവര്‍ത്തകര്‍ വീട് നിര്‍മിച്ചു നല്‍കാന്‍ മുന്നോട്ട് വരികയായിരുന്നു. ആറു ലക്ഷം രൂപ ചെലവിട്ടാണ് 450 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള വീട് 50 ദിവസം കൊണ്ട് പൂര്‍ത്തീകരിച്ചത്.

പ്രളയത്തിൽ വീട് തകർന്ന കുടുംബത്തിന് കൈത്താങ്ങായി ലയൺസ് ക്ലബ്

മാതാപിതാക്കളോടൊപ്പം ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് വിനീഷിന്‍റെ കുടുംബം. ആറുവയസുകാരിയായ മകള്‍ അയനാജ്ഞലി ഹൃദ്രോഗത്തിന്‍റെ ചികിത്സയിലാണ്. ലയൺസ് ക്ലബ് ഇൻറർനാഷണൽ ഫൗണ്ടേഷന്‍റെ സഹകരണത്തോടെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന ലയൺ ഡിസ്ട്രിക്റ്റ് നടപ്പാക്കുന്ന ഹോം ഫോര്‍ ഹോംലെസ് പദ്ധതിയിലൂടെയാണ് സ്നേഹഭവനം പൂര്‍ത്തിയാക്കിയത്. ലയൺസ് ക്ലബ് ഇൻറർനാഷണൽ ഡയറക്‌ടർ വി.പി.നന്ദകുമാർ പുതിയ വീടിന്‍റെ താക്കോൽ കൈമാറി. ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ എം.ഡി.ഇഗ്നേഷ്യസ് ഗൃഹപ്രവേശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ത്യപ്രയാർ ലയൺസ് ക്ലബ്ബ് പ്രസിഡന്‍റ് എ.എ.ആന്‍റണി അധ്യക്ഷത വഹിച്ചു. സുഷമ നന്ദകുമാർ, എം.കെ.ശിവദാസൻ, ബി.എൻ.രവീന്ദ്രബാബു, രാമചന്ദ്രൻ, ആന്‍റണി സേവ്യർ, കനക രത്നം എന്നിവർ സംസാരിച്ചു.

Last Updated : Jul 2, 2020, 3:26 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.