തൃശൂർ: കുട്ടനെല്ലൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആളൂർ പീനിക്കപറമ്പിൽ റിന്‍റോ (44) ആണ് മരിച്ചത് . വെള്ളിയാഴ്ച രാവിലെ 7.30 നായിരുന്നു അപകടം.
ആമ്പല്ലൂർ ഭാഗത്തുനിന്ന് വന്നിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മണ്ണുത്തിഭാഗത്തുനിന്ന് സിമന്‍റ് കയറ്റിവന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ റിന്‍റോയെ എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കില്ലും രക്ഷിക്കാനായില്ല. ഒല്ലൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.