തൃശൂര്‍: ക്ഷേത്രം മേല്‍ശാന്തിയായി പാലക്കാട് കൂനത്തറ തിയ്യന്നൂര്‍ മനയില്‍ ടിഎം കൃഷ്ണചന്ദ്രനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണ് നിയമനം. കഴിഞ്ഞ 11 വര്‍ഷമായി പങ്കെടുക്കുന്ന കൃഷ്ണചന്ദ്രന് ഇത്തവണയാണ് ഭാഗ്യം തുണച്ചത്. "ഇപ്രവശ്യം കണ്ണന് എന്നെയാണ് ഇഷ്ടമെന്നുതോന്നുന്നു," നറുക്കെടുപ്പിന് ശേഷം കൃഷ്ണചന്ദ്രന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉച്ച പൂജയ്ക്കു ശേഷം നമസ്കാര മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ നിർദേശമനുസരിച്ച് വെള്ളിക്കുടത്തിൽ നിക്ഷേപിച്ച പേരുകളിൽ നിന്ന് നിലവിലെ മേൽശാന്തി കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് ജയപ്രകാശൻ നമ്പൂതിരിയാണ് നറുക്കെടുത്തത്.
മുണ്ടായ അയ്യപ്പക്ഷേത്രം, ചെറുതുരുത്തി കോഴിമാം പറമ്പ് ക്ഷേത്രം, കല്ലിപ്പാടം ഇരട്ടമ്പലം തുടങ്ങി ക്ഷേത്രങ്ങളിലെ തന്ത്രിയാണ് കൃഷ്ണചന്ദ്രന്‍. ബികോം കോഓപ്പറേഷൻ ബിരുദധാരിയായ കൃഷ്ണചന്ദ്രൻ ഒറ്റപ്പാലം അർബൻ ബാങ്കിലെ ജീവനക്കാരനാണ്. പരേതനായ കൃഷ്ണന്‍ നമ്പൂതിരിയുടേയും ദേവിയുടേയും മകനാണ് കൃഷ്ണചന്ദ്രന്‍. ഭാര്യ സൗമ്യ, മക്കള്‍: കൃഷ്ണദേവ്, ദേവശ്രീ.
ALSO READ: വഖഫ് നിയമനം; മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി