തൃശൂർ: Women's night march: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാന പ്രകാരം തൃശൂരിൽ വനിതകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു.
ഡിസിസിയുടെയും മഹിളാ കോൺഗ്രസിന്‍റെയും നേതൃത്വത്തിൽ തൃശൂർ റൗണ്ടിൽ സംഘടിപ്പിച്ച രാത്രിനടത്തം കോർപ്പറേഷൻ പരിസരത്താണ് സമാപിച്ചത്. കോർപ്പറേഷനിലെ കോൺഗ്രസ് വനിതാ കൗൺസിലർമാരും മഹിളാ കോൺഗ്രസ് ഭാരവാഹികളും പ്രതിഷേധത്തിന് നേതൃത്വം നൽകി. ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂർ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ലീലാമ്മ തോമസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ALSO READ: Mofiya Parveen suicide: മുഖ്യമന്ത്രി ഇടപെട്ടു, കടുത്ത നടപടിയെന്ന് മൊഫിയയുടെ പിതാവിന് ഉറപ്പ്
കേരളത്തിലെ സ്ത്രീകളോട് പിണറായി സർക്കാർ കാണിക്കുന്നത് ക്രൂരതയാണെന്ന് ഡിസിസി പ്രസിഡന്‍റ് ആരോപിച്ചു. ആലുവയിൽ മൊഫിയ പർവീൺ ആത്മഹത്യ ചെയ്യാൻ ഇടയായത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫീസിൽ നിന്നും ആരംഭിച്ച രാത്രിനടത്തം നഗരം ചുറ്റി സമാപിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ലീലാമ്മ തോമസ് നേതൃത്വം നൽകി പ്രതിഷേധ പരിപാടിയിൽ സി.ബി ഗീത, സുബൈദ മുഹമ്മദ്, സ്വപ്ന രാമചന്ദ്രൻ, ബിന്ദു കുമാരൻ, മിനി ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.