ETV Bharat / state

സമരം പ്രഖ്യാപിച്ച് സർക്കാർ ഡോക്‌ടർമാർ: ചികിത്സിക്കും, സർക്കാരുമായി സഹകരിക്കില്ല - സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വലിയ അവഗണനയാണ് നേരിടുന്നതെന്ന് കെ.ജി.എം.ഒ.എ

ആശുപത്രികളില്‍ രോഗിപരിചരണം തുടരുമെങ്കിലും സര്‍ക്കാറിന്‍റെ അവലോകന യോഗങ്ങളില്‍ നിന്നും, പരിശീലന പരിപാടികളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ട് നില്‍ക്കുമെന്ന് കെജിഎംഒഎ.

kgmoa-leads-doctors-protest-against-pay-and-benefits-cuts
സമരം പ്രഖ്യാപിച്ച് സർക്കാർ ഡോക്‌ടർമാർ: ചികിത്സിക്കും, സർക്കാരുമായി സഹകരിക്കില്ല
author img

By

Published : Sep 30, 2021, 12:42 PM IST

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറച്ചതിനെതിരെ സമരവുമായി ഡോക്ടര്‍മാര്‍. ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ 2 ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസ സമരം നടത്തും. തുടര്‍ന്ന് ഒക്ടോബര്‍ 4 മുതല്‍ സംസ്ഥാന വ്യാപകമായി നിസ്സഹകരണ പ്രതിഷേധം നടത്താനാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ തീരുമാനിച്ചിട്ടുള്ളത്.

ചികിത്സ തുടരും സർക്കാരുമായി സഹകരിക്കില്ല

ആശുപത്രികളില്‍ രോഗിപരിചരണം തുടരുമെങ്കിലും സര്‍ക്കാറിന്‍റെ അവലോകന യോഗങ്ങളില്‍ നിന്നും, പരിശീലന പരിപാടികളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ട് നില്‍ക്കും. ആരോഗ്യവകുപ്പിന്‍റെ ഓണ്‍ലൈന്‍ ചികിത്സ സംവിധാമായ ഇ സഞ്ജീവനിയില്‍ നിന്നും പ്രതിഷേധത്തിന്‍റെ ഭാഗമായി ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കും. കൊവിഡ്, നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നെടുംതൂണായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വലിയ അവഗണനയാണ് നേരിടുന്നതെന്ന് കെ.ജി.എം.ഒ.എ ആരോപിച്ചു.

കടുത്ത മാനസിക സമ്മര്‍ദ്ദവും അമിത ജോലിഭാരം വഹിച്ചുകൊണ്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ന്യായമായും ലഭിക്കേണ്ട റിസ്‌ക് അലവന്‍സ് നല്‍കിയില്ലയെന്ന് മാത്രമല്ല, ശമ്പള പരിഷ്‌കരണം വന്നപ്പോള്‍ ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ ആനുപാതിക വര്‍ദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവന്‍സുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് അവലംബിച്ചതെവന്ന് കെജിഎംഒഎ ആരോപിച്ചു.

കടുത്ത അവഗണനയെന്ന്

ഇത് ആത്മാര്‍ത്ഥമായി ഈ മേഖലയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണ്. എന്‍ട്രി കേഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും, പേഴ്‌സണല്‍ പേ നിര്‍ത്തലാക്കിയതും, റേഷ്യോ പ്രമോഷന്‍ എടുത്തു കളഞ്ഞതും മൂന്നാം ഹയര്‍ഗ്രേഡ് അനുവദിക്കാത്തതും കടുത്ത അവഗണനയാണ്.

ഈ വിഷയങ്ങള്‍ ഉന്നയിച്ച് നിരവധി തവണ സര്‍ക്കാറിനെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടാകാത്തതനാലാണ് കടുത്ത പ്രതിഷേധത്തിലേക്ക് പോകുന്നതെന്നും ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.