തൃശൂർ: ഒല്ലൂരിൽ വിജയിച്ചാൽ മലയോര കർഷക തൊഴിലാളികളെ ഇഎസ്ഐയുടെ പരിധിയിൽ കൊണ്ടുവരുമെന്ന് ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. എംഎൽഎ കെ. രാജൻ വികസന വിരുദ്ധ ചീഫ് വിപ്പാണെന്ന് ഗോപാലകൃഷ്ണന്‍ ആരോപിച്ചു. എംഎല്‍എക്ക് സുവോളജിക്കല്‍ പാര്‍ക്കിന്‍റെ ക്രെഡിറ്റ് എടുക്കാന്‍ യോഗ്യതയില്ല. അദ്ദേഹമല്ല സുവോളജിക്കല്‍ പാര്‍ക്ക് കൊണ്ടുവന്നത്. ആദിവാസി മേഖലകൾ ഉൾപ്പെടുന്ന ഇത്രയും വലിയ മണ്ഡലത്തിൽ നല്ല ഒരു ആശുപത്രിയില്ലെന്നും ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു.
മലയോര കർഷകർക്കും കർഷക തൊഴിലാളികൾക്കും പട്ടയം നൽകുക മാത്രമല്ല അവരുടെ കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തി ഇഎസ്ഐ ആനുകൂല്യത്തിന്‍റെ പരിധിയിൽ കൊണ്ടു വരുo. കേന്ദ്ര സർക്കാരിന്‍റെ സോഷ്യൽ സെക്യൂരിറ്റി ബോർഡിന് കീഴിൽ മലയോര കർഷകരെ കൊണ്ടുവരുമെന്നും ഗോപാലകൃഷ്ണൻ വാഗ്ദാനം നൽകി.
പതിറ്റാണ്ടുകളായി ഒരു മുന്നണിയോടും പ്രത്യേക മമത കാണിച്ചിട്ടില്ലാത്ത ഒല്ലൂർ മണ്ഡലത്തിൽ ജോസ് വള്ളൂരാണ് കോൺഗ്രസ് സ്ഥാനാർഥി. സിപിഐ സിറ്റിങ് എംഎൽഎയും ചീഫ് വിപ്പുമായ കെ.രാജൻ തന്നെയാണ് ഇവിടെ നിന്നും ഇടതുമുന്നണിക്കായി ജനവിധി തേടുന്നത്. മലയോര കർഷകരുടെ പട്ടയ വിഷയത്തിൽ എംഎൽഎക്കെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി മലയോര കർഷക പ്രതിനിധിയായി കെ.കെ. ജോർജ് മത്സരിക്കുന്നുണ്ട്. ഇത് ചെറിയ തോതിലെങ്കിലും വോട്ട് ചോർച്ചക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. 2016ൽ വലിയ ഭൂരിപക്ഷം നേടിയാണ് കെ. രാജൻ വിജയിച്ചത്.