ETV Bharat / state

പള്ളിത്തർക്കം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

പള്ളികളിൽ കുമിഞ്ഞു കൂടുന്ന സമ്പത്ത് സർക്കാർ ഏറ്റെടുത്താൽ എല്ലാ പ്രശ്നങ്ങളും തീരുമെന്നും ഹൈക്കോടതി പറഞ്ഞു. പാലക്കാട് ജില്ലയിലെ ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ വിമർശമനം.

പള്ളിത്തർക്കം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
author img

By

Published : Mar 11, 2019, 11:42 PM IST

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുമായി ബന്ധപ്പെട്ട ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കങ്ങള്‍ വീണ്ടും ചൂട് പിടിച്ച സാഹചര്യത്തിലാണ് പള്ളിത്തര്‍ക്കങ്ങള്‍ക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. പള്ളിത്തർക്കങ്ങളുടെ അടിസ്ഥാനം കുമിഞ്ഞ് കൂടുന്ന സമ്പത്താണ്. ഇവ സർക്കാർ ഏറ്റെടുത്താൽ എല്ലാ പ്രശ്നങ്ങളും തീരും. വേണ്ടിവന്നാൽ അത്തരമൊരു ഉത്തരവ് നൽകാൻ മടിക്കില്ലന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

പള്ളികൾ സ്മാരകങ്ങളായി നിലനിൽക്കട്ടെയെന്നും എല്ലാ വിശ്വാസികൾക്കും ആരാധന നടത്താൻ അവസരം ലഭിക്കട്ടെയെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രശ്ന പരിഹാരത്തിനായി ഓർഡിനൻസ് ഇറക്കാൻ സർക്കാറിന് നിർദ്ദേശം നൽകുന്ന കാര്യം പരിഗണയിലാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട് ജില്ലയിലെ ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന വേളയിലാണ് ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയത്.

Intro:Body:

പള്ളിത്തർക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പള്ളിത്തർക്കങ്ങളുടെ അടിസ്ഥാനം കുമിഞ്ഞ് കൂടുന്ന സമ്പത്താണ്. ഇവ ത്തിട്ടപ്പെടുത്തി സർക്കാരിലേക്ക് മുതൽകൂട്ടിയിൽ പ്രശ്നങ്ങൾ അവസാനിക്കും. വേണ്ടിവന്നാൽ അത്തരമൊരു ഉത്തരവ് നൽകാൻ മടിക്കില്ലന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

പാലക്കാട് ജില്ലയിലെ ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട, കേസ് പരിഗണിച്ച വേളയിലാണ് കൃസ്ത്യൻ പള്ളിത്തർക്കങ്ങൾക്കതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനമുന്നയിച്ചത്. അതോടൊപ്പം കടുത്ത നിരീക്ഷണങ്ങളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടത്തി.എല്ലാ പള്ളിത്തർക്കങ്ങളുടെയും കാരണം കുമിഞ്ഞ് കൂടുന്ന സമ്പത്താണ്, ഒരു റിസീവറെ നിയമിച്ച് കണക്കെടുത്ത് സർക്കാരിലേക്ക് മുതൽക്കൂട്ടിയാൽ തീരുന്നതാണ് പ്രശ്നങ്ങൾ. തർക്കത്തിലുള്ള മുഴുവൻ പള്ളികളുമായി ബന്ധപ്പെട്ടവരെ വിളിച്ച് വരുത്തി, അത്തരമൊരു ഉത്തരവ് നൽകാൻ മടിക്കില്ലന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. പള്ളികൾ സ്മാരകങ്ങളായി നില നിൽക്കട്ടെയെന്നും എല്ലാ വിശ്വാസികൾക്കും ആരാധന നടത്താൻ അവസരം ലഭിക്കെട്ടെയെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രശ്ന പരിഹാരത്തിനായി ഓർഡിനൻസ് ഇറക്കാൻ സർക്കാറിന് നിർദ്ദേശം നൽകുന്ന കാര്യം പരിഗണയിലാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.