ETV Bharat / state

46 ജീവനക്കാര്‍ക്ക് കൊവിഡ്; ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതല്‍ ദര്‍ശനത്തിന് വിലക്ക്

153 ജീവനക്കാര്‍ക്കായി നടത്തിയ ആന്‍റിജന്‍ പരിശോധനയിൽ 46 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അടുത്ത രണ്ടാഴ്ചത്തേക്ക് ക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

ജീവനക്കാര്‍ക്ക് കൊവിഡ് കൊവിഡ്  ഗുരുവായൂർ ക്ഷേത്രം അടച്ചു കൊവിഡ് വാർത്ത  ദര്‍ശനത്തിന് വിലക്ക് തൃശൂർ വാർത്ത  6 ദേവസ്വം ജീവനക്കാര്‍ക്ക് കൊവിഡ് വാർത്ത  guruvayoor temple darshan closed news  46 staff corona positive news  covid thrissur news
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതല്‍ ദര്‍ശനത്തിന് വിലക്ക്
author img

By

Published : Dec 12, 2020, 12:15 PM IST

തൃശൂർ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഇന്ന് മുതല്‍ ദര്‍ശനത്തിന് വിലക്ക്. 46 ദേവസ്വം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണം. ഇന്നര്‍ റിംഗ് റോഡ് കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. ക്ഷേത്രത്തിൽ പൂജകള്‍ മാത്രം മുടക്കമില്ലാതെ നടക്കും.

ഗുരുവായൂര്‍ ദേവസ്വത്തില്‍ 153 ജീവനക്കാര്‍ക്കായി നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് 46 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അടുത്ത രണ്ടാഴ്ചത്തേക്ക് ക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താൻ തീരുമാനിച്ചു. ദര്‍ശനത്തിനായുളള ഓണ്‍ലൈൻ ബുക്കിങ് നിര്‍ത്തിവെച്ചു. പുറത്ത് ദീപസ്തംഭത്തിന് സമീപത്ത് നിന്നും ദര്‍ശനം അനുവദിക്കില്ല. തുലാഭാരം, വിവാഹം അടക്കമുളള വഴിപാടുകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. ഇന്ന് നടത്താനുള്ള വിവാഹങ്ങള്‍ക്ക് മാത്രം അനുമതി നൽകിയിട്ടുണ്ട്.

ക്ഷേത്രത്തിനകത്തെ നിത്യപൂജയും ആചാരങ്ങളും ചടങ്ങായി നടത്തും. ഇതിന് ആവശ്യമായ ചുരുക്കം ജീവനക്കാരെ മാത്രം അകത്തേക്ക് പ്രവേശിപ്പിക്കും. ഈ മാസം ഒന്ന് മുതലാണ് ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചത്. എന്നാല്‍, ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാല് ദിവസത്തിനകം അത് നിര്‍ത്തിവെച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. എല്ലാം മാസവും ജീവനക്കാര്‍ക്കിടയില്‍ ആന്‍റിജൻ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്..

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.