തൃശൂർ : ഗുരുവായൂരിൽ വഴിപാടായി ലഭിച്ച ഥാർ കൈമാറുന്നതിൽ തർക്കം. താത്കാലികമായി മാത്രമാണ് ലേലം ഉറപ്പിച്ചതെന്നും, ഭരണസമിതിയുടെ അനുമതി വേണമെന്നുമാണ് ദേവസ്വം ബോര്‍ഡിന്‍റെ പുതിയ നിലപാട്. ഇക്കാര്യം ഭരണ സമിതി ഈ മാസം 21ന് ചർച്ച ചെയ്യും. ഇതിന് ശേഷമാകും അന്തിമ തീരുമാനമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ALSO READ റോഡരികിൽ 500 ഓളം സൂര്യകാന്തി പൂക്കള്‍ ; അമ്പലപ്പടിയിൽ കൊതിപ്പിക്കും കാഴ്‌ച
എന്നാൽ ദേവസ്വം നടപടി അംഗീകരിക്കാനാവില്ലെന്ന് വാഹനം സ്വന്തമാക്കിയ അമൽ മുഹമ്മദ് അലിയുടെ ബന്ധു പ്രതികരിച്ചു. ലേലം ഉറപ്പിച്ചശേഷം നിലപാട് മാറ്റുന്നത് ശരിയല്ലെന്നും ഇവർ പറയുന്നു. ഈ മാസം നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി ഥാർ ലഭിച്ചത്.
അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ലേലത്തിന് നിശ്ചയിച്ചത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അമൽ മുഹമ്മദ് ലേലം സ്വന്തമാക്കിയത്.