ETV Bharat / state

'കഞ്ചാവ് വലിച്ചാല്‍ പറന്ന് നടക്കാം'.. പതിനഞ്ചുകാരനെ നിർബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ചയാൾ അറസ്റ്റില്‍

author img

By

Published : Feb 25, 2022, 11:34 AM IST

ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്

നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ചു  തൃശൂർ സ്വദേശി അറസ്‌റ്റിൽ  ജുവനൈൽ ജസ്റ്റിസ് ആക്‌ട്  ganja case youth arrested  kerala crime news latest
കഞ്ചാവ് വലിപ്പിച്ചു

തൃശൂർ: പ്രായപൂർത്തിയാകാത്ത മകനെ കൊണ്ട് കഞ്ചാവു വലിപ്പിച്ചെന്ന അമ്മയുടെ പരാതിയില്‍ ഒരാൾ അറസ്റ്റില്‍. ഫെബ്രുവരി 22നു വൈകിട്ട് ആറിന് തൃശൂർ പുല്ലഴി മൈതാനത്താണു സംഭവം നടന്നത്. ‘കഞ്ചാവ് ഇല പൊടിച്ച് ബീഡിയിൽ നിറച്ച് കത്തിച്ചുവലിച്ചാൽ പറന്നുനടക്കാമെന്നും നല്ല സുഖം കിട്ടുമെന്നും’ പ്രേരിപ്പിച്ച് പ്രതി നിർബന്ധിച്ച് വലിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

കഞ്ചാവ് വലിച്ച് കുഴഞ്ഞു വീണ് അബോധാവസ്ഥയിലായ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകേണ്ടി വന്നതായും അമ്മയുടെ പരാതിയിലുണ്ട്. തൃശൂര്‍ ടൗണ്‍ വെസ്റ്റ് എസ്ഐ കെ.സി.ബൈജുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തില്‍ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്താണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവം നടന്ന സ്ഥലത്തു നിന്നു തന്നെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ വിനയന്‍, എസ്.സി.പി.ഒ.ജോബി, സി.പി.ഒ.മാരായ അഭീഷ്ആന്‍റണി, സുജിത്ത്, അനില്‍കുമാര്‍ എന്നിവരടങ്ങിയെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

ALSO READ നിരന്തരം പിന്‍തുടരലും ഭീഷണിയും ; യുവാവിന്‍റെ ശല്യത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത് പ്ലസ് ടു വിദ്യാർഥിനി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.