തൃശൂർ: തിരുവനന്തപുരം സ്വർണകടത്ത് കേസിലെ മൂന്നാം പ്രതി കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫാസിൽ ഫരീദിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫരീദിന്‍റെ തൃശൂർ മൂന്നുപീടികയിലെ വീട് രണ്ട് വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുകയാണ്. ദുബായിലെ ഖിസൈസിൽ ജിംനേഷ്യം, ആഡംബര വാഹന വർക് ഷോപ്പ് അടക്കമുള്ള സ്ഥാപനങ്ങൾ സ്വന്തമായുള്ള ഫാസിൽ. ദുബായിലെ അൽ- റാഷിദിയയിൽ ഭാര്യക്കും കുട്ടിക്കും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഇപ്പോള്‍ താമസം. ഫാസിലിന്‍റെ പിതാവ് കൊവിഡ് ബാധിച്ച് അടുത്തിടെ മരിച്ചിരുന്നു. 2018ല്‍ ആയിരുന്നു അവസാനമായി ഫാസിലും കുടുംബവും ഈ വീട്ടിലെത്തിയത്.
സ്വര്‍ണക്കടത്തിലെ മൂന്നാം പ്രതി ഫാസിൽ ഫരീദിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് - ദുബായി
ദുബായിലെ അൽ- റാഷിദിയയിൽ ഭാര്യക്കും കുട്ടിക്കും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഇപ്പോള്‍ താമസം