ETV Bharat / state

ഗാനഗന്ധര്‍വന് സംഗീതാർച്ചനയൊരുക്കി തൃശൂരിലെ ആരാധകർ​​​​​​​ - കെജെ യേശുദാസ്

തൃശൂർ ഗീതം സംഗീതം കലാസാംസ്‌കാരിക വേദിയാണ് കെ. ജെ യേശുദാസിന്‍റെ പിറന്നാളിനോടനുബന്ധിച്ച് തൃശൂര്‍ ടൗണ്‍ ഹാളില്‍ പരിപാടി സംഘടിപ്പിച്ചത്

ns celebrated k j yesudas birthday  k j yesudas birthday\  കെജെ യേശുദാസ്  തൃശൂര്‍ വാര്‍ത്തകള്‍
ഗാനഗന്ധര്‍വന് സംഗീതാർച്ചനയൊരുക്കി തൃശൂരിലെ ആരാധകർ​​​​​​​
author img

By

Published : Jan 10, 2020, 12:52 AM IST

തൃശൂര്‍: കെ.ജെ യേശുദാസിന്‍റെ എൺപതാം പിറന്നാൾ ദിനത്തിൽ ഗാനാർച്ചനയൊരുക്കി ഗന്ധർവ ഗായകന്‍റെ തൃശൂരിലെ ആരാധകർ. തൃശൂർ ഗീതം സംഗീതം കലാസാംസ്‌കാരിക വേദിയാണ് ഗന്ധർവ സംഗീതം ദാസേട്ടൻ @80 എന്ന പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ യേശുദാസ് പാടി അവിസ്മരണീയമാക്കിയ 80 ഗാനങ്ങൾ 80 ഗായകർ ചേർന്നാലപിച്ചു. ചടങ്ങ് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ, നടന്‍ ജയരാജ് വാര്യർ, കവി ആലങ്കോട് ലീലാകൃഷ്ണൻ , തുടങ്ങിയവർ പങ്കെടുത്തു.

ഗാനഗന്ധര്‍വന് സംഗീതാർച്ചനയൊരുക്കി തൃശൂരിലെ ആരാധകർ​​​​​​​

നിരവധി സംഗീതപ്രേമികളാണ് തൃശൂർ ടൗൺ ഹാളിൽ അണിയിച്ചൊരുക്കിയ സംഗീതാർച്ചനയുടെ ഭാഗമാകാൻ എത്തിയിരുന്നത്. ടൗൺഹാളിനു പുറത്ത്, കെ ജെ യേശുദാസിന്‍റെ സംഗീത ജീവിതത്തെ ആസ്പദമാക്കി കൊണ്ടുള്ള ഫോട്ടോ പ്രദർശനവും ഒരുക്കിയിട്ടുണ്ട് .

Intro:കെ.ജെ യേശുദാസിന്റെ എൺപതാം പിറന്നാൾ ദിനത്തിൽ ഗാനാർചനയൊരുക്കി ഗന്ധർവ ഗായകന്റെ തൃശ്ശൂരിലെ ആരാധകർ.യേശുദാസ് പാടി അവിസ്മരണീയമാക്കിയ 80 ഗാനങ്ങൾ 80 ഗായകർ ചേർന്നാലപിച്ച ഗന്ധർവ സംഗീതം ദാസേട്ടൻ @80 തൃശൂർ ടൌൺ ഹാളിൽ സംഘടിപ്പിച്ചത്Body:ഗാന ഗന്ധർവ്വൻ കെ.ജെ യേശുദാസിന്റെ 80ആം ജന്മദിനത്തോടനുബന്ധിച്ചു തൃശൂർ ഗീതം സംഗീതം കലാസാംസ്‌കാരിക വേദിയാണ് ഗന്ധർവ സംഗീതം ദാസേട്ടൻ @80 തൃശൂർ ടൌൺ ഹാളിൽ സംഘടിപ്പിച്ചത്.ചടങ്ങ് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.യേശുദാസിന് ആദരവായി 80 ഗായകർ ചേർന്ന് 80 ഗാനങ്ങൾ ആലപിച്ചു.ചടങ്ങിൽ ജയരാജ് വാര്യർ, കവി ആലങ്കോട് ലീലാകൃഷ്ണൻ , പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു.കലയിലൂടെ ജാതി മത വർണ്ണ വ്യത്യാസമില്ലാതെ പൗരത്വം സ്ഥാപിച്ചെടുത്ത ആളാണ് യേശുദാസ് എന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.

ബൈറ്റ് ആലങ്കോട് ലീലാകൃഷ്ണൻ
(കവി)

Conclusion:നിരവധി സംഗീതപ്രേമികളാണ് തൃശൂർ ടൗൺ ഹാളിൽ അണിയിച്ചൊരുക്കിയ സംഗീതാർച്ചന യുടെ ഭാഗമാകാൻ എത്തിയിരിക്കുന്നത്. മലയാള സിനിമ താരവും, കലാകാരനുമായ ജയരാജ് വാര്യർ ആണ് പരിപാടിയുടെ അവതാരകനായത്. ടൗൺഹാളിനു പുറത്ത്, കെ ജെ യേശുദാസ്ന്റെ സംഗീത ജീവിതത്തെ ആസ്പദമാക്കി കൊണ്ടുള്ള ഫോട്ടോ പ്രദർശനവും ഉണ്ട്. അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിൽ പിന്നിട്ട മികച്ച മുഹൂർത്തങ്ങളാണ്, ഫോട്ടോ പ്രദർശനത്തിൽ പ്രധാനമായി ഉൾപ്പെട്ടിട്ടുള്ളത്.

ഇ ടിവി ഭാരത്
തൃശ്ശൂർ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.