ETV Bharat / state

പൊലീസ് പിടിച്ചെടുത്ത ലഹരി വസ്‌തുക്കള്‍ തീയിട്ട് നശിപ്പിച്ചു ; കത്തിച്ചത് എംഡിഎംഎ ഉള്‍പ്പെടെയുള്ളവ - ഹാഷിഷ് ഓയില്‍

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ജില്ലാതല ഡ്രഗ് ഡിസ്‌പോസൽ കമ്മിറ്റിയുടെ അനുമതിയോടെയാണ് പൊലീസ് നടപടി

drugs disposed by thrissur city police  thrissur city police  drugs  MDMA  Hashish oil  Opium  Cannabis  ലഹരി വസ്‌തുക്കള്‍ തീയിട്ട് നശിപ്പിച്ചു  എംഡിഎംഎ  കഞ്ചാവ്  ഹാഷിഷ് ഓയില്‍  തൃശ്ശൂർ സിറ്റി പൊലീസ്
പൊലീസ് പിടിച്ചെടുത്ത ലഹരി വസ്‌തുക്കള്‍ തീയിട്ട് നശിപ്പിച്ചു ; കത്തിച്ചത് എംഡിഎംഎ ഉള്‍പ്പെടെയുള്ളവ
author img

By

Published : Jun 25, 2022, 4:38 PM IST

തൃശൂര്‍: തൃശൂർ സിറ്റി പൊലീസ് അടുത്തിടെ പിടിച്ചെടുത്ത കഞ്ചാവും, ഹാഷിഷ് ഓയിലും തീയിട്ട് നശിപ്പിച്ചു. പുതുക്കാട് ചിറ്റിശ്ശേരിയിലുള്ള ഓട്ടു കമ്പനിയിൽ വച്ചാണ് തീയിട്ടത്. തൃശൂർ സിറ്റി പൊലീസിന് കീഴിലെ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത കേസുകളിൽ പിടിച്ചെടുത്ത മയക്കുമരുന്നുകളാണ് നശിപ്പിച്ചത്.

പൊലീസ് പിടിച്ചെടുത്ത ലഹരി വസ്‌തുക്കള്‍ തീയിട്ട് നശിപ്പിച്ചു

62.229 കിലോ കഞ്ചാവ്, 1865 ഗ്രാം ഹാഷിഷ് ഓയിൽ, 13.18 ഗ്രാം അതിമാരക സിന്തറ്റിക് ഇനത്തിൽ പെട്ട എംഡിഎംഎ എന്നിവ കത്തിച്ചു. പുതുക്കാട് ചിറ്റിശ്ശേരി കൈലാസ് ഓട്ടുകമ്പനിയുടെ ഫർണസിൽ, ഉയർന്ന പൊലീസ് ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. തൃശൂർ ടൗൺ ഈസ്റ്റ്, മണ്ണുത്തി, ഒല്ലൂർ, കുന്നംകുളം, റെയിൽവേ എന്നീ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്‌ത ഒമ്പത് കേസുകളിൽ ഉൾപ്പെട്ടതാണ് നശിപ്പിക്കപ്പെട്ട കഞ്ചാവ്.

ചാവക്കാട് പൊലീസ് സ്റ്റേഷനിലാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. എംഡിഎംഎ പിടികൂടിയത് കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ്. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട 25 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ജില്ലാതല ഡ്രഗ് ഡിസ്‌പോസൽ കമ്മിറ്റിയാണ് മയക്കുമരുന്നുകൾ നശിപ്പിക്കുന്നതിന് അനുമതി നൽകിയത്. മയക്കുമരുന്നുകൾ കെമിക്കൽ ലബോറട്ടറിയിൽ പരിശോധന നടത്തിയ ശേഷമാണ് നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.