ETV Bharat / state

ബാലഭാസ്കറിന്‍റെ മരണം; അന്വേഷണം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലും

സാമ്പത്തിക ആരോപണങ്ങൾ മരണത്തിന് കാരണമായെന്ന് ബാലഭാസ്കറിന്‍റെ പിതാവ് ഉന്നയിച്ച ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണം നടത്തുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണ സംഘം
author img

By

Published : Jun 6, 2019, 5:31 PM IST

Updated : Jun 6, 2019, 7:55 PM IST

തൃശ്ശൂർ: ബാലഭാസ്കറിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെത്തി ജീവനക്കാരുടെ മൊഴിയെടുത്തു. ക്ഷേത്രത്തിൽ ബാലഭാസ്കർ അന്നേദിവസം നടത്തിയ പൂജയെയും ഹോട്ടൽ താമസത്തെയും കുറിച്ചും അന്വേഷിക്കുന്നതിനായാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വടക്കുനാഥ ക്ഷേത്രത്തിലെത്തിയത്. തൃശ്ശൂരിൽ താമസിച്ചിരുന്ന ഹോട്ടലിൽ ബാലഭാസ്കറിന് സന്ദർശകർ ഉണ്ടായിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ബാലഭാസ്കറിന്‍റെ മരണം; അന്വേഷണം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലും

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. സാമ്പത്തിക ആരോപണങ്ങൾ മരണത്തിന് കാരണമായെന്ന് ബാലഭാസ്കറിന്‍റെ പിതാവ് കെ സി ഉണ്ണി ഉന്നയിച്ച ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് കൂടുതൽ അന്വേഷണം ക്രൈംബ്രാഞ്ച് നടത്തുന്നത്.

2018 സെപ്റ്റംബർ 25നാണ് ബാലഭാസ്കറും കുടുംബവും തൃശ്ശൂർ വടക്കുനാഥക്ഷേത്രത്തിലെത്തി മകൾക്കായി പൂജകൾ കഴിപ്പിച്ചത്. ഇതിനുശേഷം രാത്രി മടങ്ങവെയാണ് തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപത്തുവെച്ച് കാർ മരത്തിലിടിച്ച് അപകടമുണ്ടായത്.

Intro:ബാലഭാസ്ക്കറിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെത്തി ജീവനക്കാരുടെ മൊഴിയെടുത്തു.ക്ഷേത്രത്തിൽ ബാലഭാസ്കർ അന്നേദിവസം നടത്തിയ പൂജയും താമസിച്ച ഹോട്ടലിലും സംഘത്തിന്റെ അന്വേഷണം.

Body:ബാലഭാസ്ക്കർ നടത്തിയ പൂജയെയും ഹോട്ടൽ താമസത്തെയുംകുറിച്ച് അന്വേഷിക്കുന്നതിനായാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം വടക്കുനാഥ ക്ഷേത്രത്തിലെത്തി അധികൃതരുടെ മൊഴിയെടുത്തത്.കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. സാമ്പത്തിക ആരോപണങ്ങൾ മരണത്തിന് കാരണമായെന്ന പിതാവ് കെ.സി. ഉണ്ണിയുടെ ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് കൂടുതൽ അന്വേഷണം ക്രൈംബ്രാഞ്ച് നടത്തുന്നത്. 

Conclusion:2018 സെപ്റ്റംബർ 25നാണ് ബാലഭാസ്ക്കറും കുടുംബവും തൃശൂർ വടക്കുനാഥക്ഷേത്രത്തിലെത്തി മകൾക്കായി പൂജകൾ കഴിപ്പിച്ചത്. ഇതിനുശേഷം രാത്രി മടങ്ങവെയാണ് തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപത്തുവെച്ച് കാർ മരത്തിലിടിച്ച് അപകടമുണ്ടായത്.അന്നേദിവസം ക്ഷേത്രത്തിൽ ബാലഭാസ്കർ നടത്തിയ പൂജയുടെ വിശദാംശങ്ങളും അന്ന് താമസിച്ച ഹോട്ടലിനെക്കുറിച്ചുമാണ് ക്ഷേത്ര ജീവനക്കാരിൽ നിന്നും വിവരം തേടിയത്.തൃശ്ശൂരിൽ താമസിച്ചിരുന്ന ഹോട്ടലിൽ ബാലഭാസ്ക്കറിന് സന്ദർശകർ ഉണ്ടായിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഇ ടിവി ഭാരത്
തൃശ്ശൂർ

Last Updated : Jun 6, 2019, 7:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.