ETV Bharat / state

അമല ആശുപത്രി അടച്ചിടും; നടപടി കൊവിഡ് വ്യാപനത്തെ തുടര്‍ന്ന്

ആശുപത്രിയില്‍ കൊവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും സമ്പർക്ക രോഗവ്യാപനം രൂക്ഷമാവുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് അധികൃതര്‍ ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്

അമല ആശുപത്രി വാര്‍ത്ത  കൊവിഡ് ക്ലസ്റ്റര്‍ വാര്‍ത്ത  amala hospital news  covid cluster news
അമല ആശുപത്രി
author img

By

Published : Aug 19, 2020, 3:26 AM IST

തൃശൂര്‍: തൃശൂര്‍ അമല മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ ഒ.പി ഉൾപ്പെടെ ഉള്ള വിഭാഗങ്ങൾ തൽക്കാലത്തേക്ക് അടച്ചിടാൻ നിർദേശം. കൊവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും സമ്പർക്ക രോഗവ്യാപനം രൂക്ഷമാവുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് നടപടി. ആശുപത്രി സന്ദർശിച്ച ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

തൃശൂര്‍ അമല മെഡിക്കൽ കോളജ് ആശുപത്രി.
ആശുപത്രിയിലെ കീമോതെറാപ്പി, ഡയാലിസിസ് വിഭാഗങ്ങൾ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള അടിയന്തിര സജ്ജീകരണം ഏർപ്പെടുത്തുന്നതിന് അഞ്ച് ദിവസത്തെ സമയം നൽകും. ഈ സമയത്തിനുള്ളിൽ നിശ്ചിത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൻ്റെ അടിസ്ഥാനത്തിൽ മാത്രം മറ്റു വിഭാഗങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും.

സമ്പർക്ക രോഗവ്യാപനം തടയുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാത്തത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വിശദമായ പരിശോധന നടത്തും. ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് ഉടൻ നിർദ്ദേശം നൽകുമെന്നും ജില്ലാ കലക്‌ടർ എസ്. ഷാനവാസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.