തിരുവനന്തപുരം : മേയറുടെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് കോര്‍പറേഷനില്‍ യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. മതില്‍ ചാടിക്കടന്ന് കോര്‍പറേഷന്‍ ഓഫിസിലേയ്ക്ക് പ്രവേശിച്ച പ്രതിഷേധക്കാരെ തടയുന്നതിനായി പൊലീസ് ലാത്തി വീശി. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ക്ക് ലാത്തി ചാര്‍ജില്‍ പരിക്കേറ്റു.
കോര്‍പറേഷന്‍ ഓഫിസിന്‍റെ ഗേറ്റ് തകര്‍ത്തും ഒരുവിഭാഗം പ്രവര്‍ത്തകര്‍ അകത്തുകടന്നു. ഇവര്‍ക്ക് നേരെയും പൊലീസ് ലാത്തി വീശി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ബിജെപി തിരുവനന്തപുരം ജില്ല അധ്യക്ഷന്‍ വിവി രാജേഷ് എന്നിവര്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ പുറത്തെത്തിച്ചത്.