തിരുവനന്തപുരം: ബിവറേജസുകൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം. കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ ബിവറേജസ് ഔട്ട് ലെറ്റുകളും അടച്ചു പൂട്ടണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് ബിവറേജസ് എംഡിയുടെ ഓഫീസ് ബഹിഷ്കരിച്ചു. എന്നാൽ ബെവ് കോ എംഡിയായ സ്പർജൻ കുമാർ ഐഎഎസ് ഓഫീസിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഓഫീസിന്‍റെ മുൻവശത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തിരുവനന്തപുരം പവർഹൗസ് റോഡിലുള്ള ബെവ് കോ ഔട്ട് ലെറ്റിലെ രണ്ട് ജീവനക്കാരെ കൊവിഡ് ലക്ഷണത്തെ തുടർന്ന് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ എല്ലാ ഔട്ട് ലെറ്റുകളും അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായ നുസൂറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ബിവറേജസുകള്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം - Youth Congress protests demanding closure of beverages
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
![ബിവറേജസുകള്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം youth_congress_march_bevco_ Youth Congress protests demanding closure of beverages ബിവറേജസുകള്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6518242-939-6518242-1584968924373.jpg?imwidth=3840)
തിരുവനന്തപുരം: ബിവറേജസുകൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം. കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ ബിവറേജസ് ഔട്ട് ലെറ്റുകളും അടച്ചു പൂട്ടണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് ബിവറേജസ് എംഡിയുടെ ഓഫീസ് ബഹിഷ്കരിച്ചു. എന്നാൽ ബെവ് കോ എംഡിയായ സ്പർജൻ കുമാർ ഐഎഎസ് ഓഫീസിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഓഫീസിന്‍റെ മുൻവശത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തിരുവനന്തപുരം പവർഹൗസ് റോഡിലുള്ള ബെവ് കോ ഔട്ട് ലെറ്റിലെ രണ്ട് ജീവനക്കാരെ കൊവിഡ് ലക്ഷണത്തെ തുടർന്ന് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ എല്ലാ ഔട്ട് ലെറ്റുകളും അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായ നുസൂറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
TAGGED:
youth_congress_march_bevco_